
കൊടുമണ്‍ ഗാന്ധി സ്മാരകം പട്ടികജാതി ഉന്നതിക്ക് ഒരുകോടി രൂപയുടെ പദ്ധതി: ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍ നിയോജകമണ്ഡലം കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ ഗാന്ധി സ്മാരക പട്ടികജാതി ഉന്നതിയെ അംബേദ്കര്‍ ഗ്രാമം 2024 – 25 സാമ്പത്തിക വര്‍ഷം സമ്പൂര്‍ണ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ വികസനം ഉറപ്പാക്കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സമ്പൂര്‍ണ വികസനമാണ് ലക്ഷ്യമിടുന്നതെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ജൈവവള നിര്‍മാണ യൂണിറ്റ് ആരംഭിച്ച് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്
രാസവളങ്ങളുടെ ഉപയോഗം കുറച്ച് ജൈവവളങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പന്തളം തെക്കേക്കരയില്‍ ആരംഭിച്ച ജൈവവള യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വേപ്പിന്‍ പിണ്ണാക്കും ചാണകപ്പൊടിയും ട്രൈക്കോഡര്‍മ കുമിള്‍ ഉപയോഗിച്ച് സമ്പുഷ്ടീകരിച്ച് നല്‍കുന്നതിന് ആവശ്യമായ സ്ഥിരം സംവിധാനമാണിത്.
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മിനി എം. പിള്ള പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി വിദ്യാധരപ്പണിക്കര്‍, പന്തളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് കവിത, കൃഷി ഓഫീസര്‍ സി ലാലി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ പോള്‍ പി ജോസഫ്, ജി സന്തോഷ് കുമാര്‍, കൃഷി അസിസ്റ്റന്റ് റീന രാജു, കാര്‍ഷിക കര്‍മ്മ സേന അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
മൈനര്‍ ഇറിഗേഷന്‍ സെന്‍സസ്:ജില്ലാതല പരിശീലനം (ഫെബ്രുവരി 14)
കേന്ദ്ര ജലശക്തി മന്ത്രാലയം ജലവിഭവ വകുപ്പ് മുഖേന നടപ്പാക്കുന്ന മൈനര്‍ ഇറിഗേഷന്‍ സെന്‍സസ്, വാട്ടര്‍ ബോഡി സെന്‍സസ്, മീഡിയം ആന്‍ഡ് മേജര്‍ ഇറിഗേഷന്‍ സെന്‍സസ്, സ്പ്രിങ് സെന്‍സസ് എന്നിവയുടെ ജില്ലാതല പരിശീലനം (ഫെബ്രുവരി 14) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടക്കും. ജലസേചന വകുപ്പിലെ ഓവര്‍സീയര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം.
വിതരണം ചെയ്തു
മുട്ടക്കോഴി കുഞ്ഞുങ്ങള്‍, പോത്തുകുട്ടികള്‍ എന്നിവയുടെ വിതരണോദ്ഘാടനം കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ നിര്‍വഹിച്ചു. മാംസം, മുട്ട ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് 2024-25 ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് വിതരണം നടത്തുന്നത്. 120 രൂപ വിലയുള്ള 45 മുതല്‍ 60 ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെയും ഒരു വയസ് പ്രായമുള്ള 60 പോത്തുകുട്ടികളെയാണ് വിതരണം ചെയ്യുന്നത്. 50 ശതമാനം സബ്സിഡിയായും ബാക്കി ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കും. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. കോലപ്പന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന പച്ചക്കറി തൈ വിതരണോദ്ഘാടനം കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ നിര്‍വഹിച്ചു. ഉല്‍പാദന മികവ് ഉറപ്പു വരുത്തുന്നതിനാണ് ഹൈബ്രിഡ് പച്ചക്കറി തൈകള്‍ നല്‍കിയത്. പഞ്ചായത്തിലെ 40 കൃഷിക്കൂട്ടങ്ങളുടെയും കര്‍ഷക ഗ്രൂപ്പുകളുടെയും പങ്കാളിത്തത്തോടെ എല്ലാ വീടുകളിലുമായി 7500 പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, വിവിധ കൃഷി കൂട്ടങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ടാലി കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. വിലാസം : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പുറകുവശം, അടൂര്‍. ഫോണ്‍ : 8547632016,
04734 229998.
ടെന്‍ഡര്‍
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20 വൈകുന്നേരം മൂന്നുവരെ. ഫോണ്‍. 04734256765.
ടെന്‍ഡര്‍
പറക്കോട് ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികള്‍ക്ക് ആവശ്യമായ പ്രീസ്‌കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാനതീയതി മാര്‍ച്ച് ഒന്ന്. ഇ-മെയില്‍ :[email protected] . ഫോണ്‍:04734217010.
ടെന്‍ഡര്‍
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിന്റെ പരിധിയില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് 2025 മാര്‍ച്ച് ഒന്നു മുതല്‍ 2026 ഫെബ്രുവരി 28 വരെ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ വിട്ടുനല്‍കുന്നതിന് ജിഎസ്ടി രജിസ്‌ട്രേഷനുളള വാഹന ഉടമകള്‍ /വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27. ഫോണ്‍ : 04734 221236. ഇ-മെയില്‍ : [email protected]
കെട്ടിട നികുതി
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ പിഴപലിശ ഒഴിവാക്കിയിട്ടുളളതിനാല്‍ പഞ്ചായത്ത് പരിധിയിലുളള കെട്ടിട ഉടമകള്‍ കെട്ടിട നികുതി ഒടുക്കു വരുത്തി ജപ്തി റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04682350229.
ഇ- ലേലം
ജില്ലാ പോലീസ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ തടി ഫര്‍ണിച്ചറുകള്‍ എംഎസ്റ്റിസി ലിമിറ്റഡ് വെബ്സൈറ്റായ www.mstcecommerce.com മുഖേന ഫെബ്രുവരി 21ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ- ലേലം നടത്തും. ഫോണ്‍:04682222630 ഇ- മെയില്‍ – [email protected]
ലേലം
പത്തനംതിട്ട പഴയ പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്തുളള തേക്ക്, ആഞ്ഞിലി, പുളി തുടങ്ങിയ 17 മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ഫെബ്രുവരി 21ന് രാവിലെ 10.30ന് പത്തനംതിട്ട പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് പൊതുലേലം നടക്കും. ഫോണ്‍ : 04682222630.
ഇ- മെയില്‍ – [email protected]
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ടോയ്‌ലെറ്റ് നിര്‍മാണം , പ്ലംബിംഗ് , കാഷ്വാലിറ്റിയുടേത് ഉള്‍പ്പെടെയുളള മേല്‍ക്കൂര നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍