
ആറന്മുള മാലക്കര റൈഫിൾ ക്ലബ്ബിൻ്റെ മതിൽ പണിക്കിടെ മതിലിടിഞ്ഞ് വീണ് രണ്ട് അതിഥിത്തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബിഹാറുകാരായ രത്തന്‍ മണ്ഡല്‍, ഗഡുകുമാര്‍ എന്നിവരാണ് മരിച്ചത്.
നാലു തൊഴിലാളികളാണ് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചു.ആന്റോ ആന്റണി എം.പി., ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർ സ്ഥലം സന്ദർശിച്ചു.