![](https://www.konnivartha.com/wp-content/uploads/2025/02/son.jpg)
തിരുവനന്തപുരത്ത് വയോധികനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിന്‍ (28) വെള്ളറട പോലീസിന് മുന്‍പാകെ കീഴടങ്ങി .വെള്ളറട കിളിയൂരിലെ ചാരുവിള വീട്ടില്‍ ജോസും ഭാര്യയും ഏകമകനായ പ്രജിനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
അടുക്കളയിലാണ് ജോസിന്റെ മൃതദേഹം കിടന്നിരുന്നത്.ചൈനയില്‍ മെഡിസിന് പഠിക്കുകയായിരുന്നു പ്രജിന്‍. കോവിഡിന്റെ സമയത്ത് തിരിച്ച് നാട്ടിലെത്തി. സ്വതന്ത്രമായി ജീവിക്കാന്‍ തന്നെ വീട്ടുകാര്‍ അനുവദിക്കുന്നില്ല എന്നാണ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ പ്രജിന്‍ പോലീസിനോടു പറഞ്ഞത്.സംഭവം നടന്നപ്പോള്‍ ജോസും ഭാര്യയും പ്രജിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിനുശേഷം ജോസിന്റെ ഭാര്യ ഉറക്കെ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. പ്രജിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
son killed father in thiruvananthapuram