റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ എന്‍.സി.സി/സൈനികക്ഷേമ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്സി/എസ്ടി എക്സ്സര്‍വീസ്കാരില്‍നിന്ന് മാത്രം) (കാറ്റഗറി നമ്പര്‍ : 260/2020) തസ്തികയിലേക്ക് 2022 ജനുവരി 20ന് (റാങ്ക് ലിസ്റ്റ് നമ്പര്‍ 39/2022/എസ്എസ് മൂന്ന്) നിലവില്‍വന്ന റാങ്ക് പട്ടിക മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0468 2222665.
റാങ്ക് പട്ടിക ഇല്ലാതായി
ജില്ലയിലെ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ലൈബ്രേറിയന്‍ ഗ്രേഡ് നാല് (ബൈട്രാന്‍സ്ഫര്‍ എസ്എസ്എല്‍സിയും ലൈബ്രററി സയന്‍സ് സര്ട്ടിഫിക്കറ്റുമുളള ഉദ്യോഗാര്‍ഥികളില്‍നിന്ന്) കാറ്റഗറി നമ്പര്‍- 497/2020 തസ്തികയിലേക്ക് 2024 ഒക്ടോബര്‍ 29ന് നിലവില്‍വന്ന 1089/2024/എസ് എസ് മൂന്ന് നമ്പര്‍ റാങ്ക് പട്ടിക, അതില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ നിയമനശിപാര്ശചെയ്തതോടെ പ്രാബല്യത്തില്‍ ഇല്ലാതായിരിക്കുന്നതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0468 2222665.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് ആന്‍ഡ്ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്സ്
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ആറുമാസ കാലയളവുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. യോഗ്യത : പ്ലസ് ടു/ബിരുദം. ഫോണ്‍ : 7306119753.
യോഗം (ഫെബ്രുവരി 7)
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിനായി പുതുതായി നിലവില്‍ വന്ന 19 വാര്‍ഡുകളിലേക്കും പോളിംഗ് സ്റ്റേഷനുകള്‍ നിശ്ചയിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം (ഫെബ്രുവരി ഏഴിന്) രാവിലെ 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
യൂസര്‍ഫീ വര്‍ദ്ധിപ്പിച്ചു
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള വാതില്‍പ്പടി അജൈവ മാലിന്യശേഖരണ യൂസര്‍ഫീ വര്‍ദ്ധിപ്പിച്ചു. വലിയ അളവില്‍ മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും അഞ്ച് ചാക്ക് മാലിന്യത്തിന് പ്രതിമാസം 100 രൂപ നിരക്കിലും അധികമായി വരുന്ന ഓരോ ചാക്കിനും 100 രൂപ വീതവും വര്‍ധിപ്പിച്ചതായി സെക്രട്ടറി അറിയിച്ചു.
സംരംഭകത്വ വികസന പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന സംരംഭകത്വ വികസന പരിശീലനം, ഫെബ്രുവരി 24 മുതല്‍ കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തില്‍. സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്പര്യമുളളവര്ക്ക് പങ്കെടുക്കാം. അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ മോഡ്യൂള്‍ പ്രകാരമുളള അഞ്ച് ദിവസത്തെ പ്രത്യേക ഇന്‍ഹൗസ് വര്‍ക്ക്ഷോപ്പും പരിശീലനവും പരിപാടിയുടെ ഭാഗമാണ്. തെരഞ്ഞെടുക്കുന്ന 30 പേര്‍ക്കാണ് പരിശീലനം.പത്തനംതിട്ട – 9446655599,തിരുവല്ല – 9496427094,
അടൂര്‍ – 9789079078, കോഴഞ്ചേരി – 0468-2214639.
ഇ-ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ലാബ് ബ്ലഡ് ബാങ്ക് റീഏജന്റ്സ്, കാത് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് മൂന്ന് ഇ -ടെന്‍ഡറുകള്‍ ക്ഷണിച്ചു. http://etenders.kerala.gov.in മുഖേന ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. ഫോണ്‍: 9497713258.