Trending Now

മലയോര സമര ജാഥ വിജയിപ്പിക്കുവാൻ കർഷകരെ അണിനിരത്തും : ഡി.കെ.റ്റി.എഫ്

konnivartha.com: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വന്യമൃഗങ്ങളുടെ അക്രമത്തിൽ നിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയക്ക് പരിഹാരമുണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര- സംസ്ഥാന ഗവൺമെൻ്റുക ൾക്കെതിരെ നടത്തുന്ന നടത്തുന്ന മലയോര സമര യാത്ര പത്തനംതിട്ട ജില്ലയിലെ ചിറ്റാർ എത്തിച്ചേരുമ്പോൾ വലിയ വിജയമാക്കുവാൻ കർഷകരെ അണിനിരത്തുമെന്ന് ഡി കെ റ്റി എഫ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.

നിയോജക മണ്ഡലം പ്രസിഡൻ്റ് അജയൻ പിള്ള ആനിക്കനാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് തട്ടയിൽ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി, ഡി കെ റ്റി എഫ് സംസ്ഥാന സമിതി അംഗം സജി കുളനട, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ, ഡി കെ റ്റി എഫ് ജില്ലാ സെക്രട്ടറി ബിജു ആഴക്കാടൻ, എൽ. എം മത്തായി, സണ്ണി ഏറത്ത്, ജോൺസൺ, രവീന്ദ്രനാഥ് നീരേറ്റ്, ഇടിച്ചാണ്ടി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!