Trending Now

റേഡിയോഗ്രാഫർ അഭിമുഖം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന റേഡിയോഗ്രാഫർ വിത്ത് എം.ആർ.ഐ ആൻഡ് സി.ടി എക്സ്പീരിയൻസ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഫെബ്രുവരി 7 ന് അഭിമുഖം നടത്തും.

 

പ്ലസ് ടു, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ നടത്തുന്ന റേഡിയോളജിക്കൽ ടെക്നോളജിയിൽ (ഡിആർടി) ദ്വിവത്സര ഡിപ്ലോമ അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച തത്തുല്യമായ ഡിപ്ലോമ അല്ലെങ്കിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ അംഗീകരിച്ച റേഡിയോ ഡയഗ്നോസിസ് & റേഡിയോ തെറാപ്പി ടെക്നോളജിയിൽ (ഡിആർആർടി) ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച തത്തുല്യമായ ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി എംആർടി ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ളതും കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിലിന്റെയും ആറ്റോമിക് റെഗുലേറ്ററി ബോർഡിന്റെയും അംഗീകാരമുള്ളതുമായ തത്തുല്യ യോഗ്യത, കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.

താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

error: Content is protected !!