Trending Now

രക്ഷാപ്രവര്‍ത്തനം:ചെന്നൈ ആര്‍ക്കോണം ഫോര്‍ത്ത് ബറ്റാലിയന്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു

 

konnivartha.com: കെട്ടിടങ്ങള്‍ തകരുന്ന സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ഡ്രില്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ചു. ചെന്നൈ ആര്‍ക്കോണം ഫോര്‍ത്ത് ബറ്റാലിയനാണ് പങ്കെടുത്തത്. കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന ദൗത്യം വിജയകരമാക്കി.

പരുക്കേറ്റവരെ മൂന്നാം നിലയില്‍ നിന്ന് കയര്‍ മാര്‍ഗം രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയ്ക്കോപ്പം റവന്യൂ, പൊലിസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം വകുപ്പുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.

ദേശീയ ദുരന്ത നിവാരണ സേനയുടെ ആദരം ടീം കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ ജി സി പ്രശാന്ത് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് അര്‍പിച്ചു. എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍ രാജലക്ഷ്മി, ബീനാ എസ് ഹനീഫ്, മിനി തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി, പൊലിസ്, ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!