Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 30/01/2025 )

ടെന്‍ഡര്‍

വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 200 ആണ്‍കുട്ടികള്‍ക്കായി രണ്ട് ജോഡി യൂണിഫോം, മൂന്ന് ജോഡി നൈറ്റ് ഡ്രസുകള്‍ (ടീ ഷര്‍ട്ട്, ട്രാക്ക് പാന്റ്) എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 14. ഫോണ്‍: 9447859959.

 

ടെന്‍ഡര്‍

വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഫെബ്രുവരി 10ന് മുമ്പ് ഒരു ദിവസത്തെ പഠന-വിനോദയാത്ര പോകുന്നതിന് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി അഞ്ച്. ഫോണ്‍: 9447859959.

 

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറിനെ നിയമിക്കുന്നതിന് ഫെബ്രുവരി മൂന്ന് രാവിലെ 10.30ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉയര്‍ന്ന പ്രായപരിധി 2025 ഫെബ്രുവരി ഒന്നിന് 45 വയസ്. യോഗ്യത : എംബിബിഎസ് ബിരുദം, റ്റിസിഎംസി രജിസ്‌ട്രേഷന്‍. ഫോണ്‍ : 0469 2683084.

സ്‌കോളര്‍ഷിപ്പ്

വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിനുളള സ്‌കോളര്‍ഷിപ്പ് തുകയായി ഇ-ഗ്രാന്റ്‌സ് മുഖേന പട്ടികവര്‍ഗ വികസന വകുപ്പ് 30000 രൂപ നല്‍കും. 2024-25 വര്‍ഷം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള കോഴ്‌സുകളില്‍ ഒന്നാം അധ്യയനവര്‍ഷത്തില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.

ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 28ന് മുമ്പ് നല്‍കണം. ഫോണ്‍ – 04735227703

 

ക്വട്ടേഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കൊളജിലേക്ക് എഞ്ചിനീയറിംഗ് വര്‍ക്‌ഷോപ്പ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍ : 04735 266671 . ഇ-മെയില്‍ : [email protected]

 

എം ടി അനുസ്മരണം

കുളനട പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ആര്‍ മോഹന്‍ദാസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍സണ്‍ ഉളളന്നൂര്‍, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. വി.ബി സുജിത്ത്, സാറാമ്മ കുഞ്ഞ്കുഞ്ഞ്, ലൈബ്രേറിയന്‍ സുജ എലിസബത്ത് ചാക്കോ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

സ്വയം തൊഴില്‍ പരിശീലനം

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രം 10 ദിവസത്തെ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഷേക്‌സ് എന്നിവയുടെ നിര്‍മാണത്തിന് സൗജന്യ പരിശീലനം നല്‍കുന്നു. ജനുവരി 31 രാവിലെ 10ന് മുമ്പ് ഓഫീസില്‍ എത്തണം. ഫോണ്‍ : 8330010232

 

 

മോക്ഡ്രില്‍ ഇന്ന് (ജനുവരി 30)

കെട്ടിടങ്ങള്‍ തകരുന്നത് ഉള്‍പ്പടെയുള്ള സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ഡ്രില്‍ ഇന്ന് ജില്ലയില്‍. രാവിലെ 11ന് കലക്‌ട്രേറ്റിലാണ് നടത്തുക. ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പടെ ബന്ധപ്പെട്ട വകുപ്പുകള്‍ പങ്കെടുക്കും. മോക്ഡ്രില്‍ സാഹചര്യം കണക്കിലെടുത്ത് ആരും പരിഭ്രാന്തരാകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.

ജലവിതരണം : ജാഗ്രത പാലിക്കണം

പമ്പാജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങിയതിനാല്‍ പിഐപി മെയിന്‍ കനാല്‍ പ്രദേശങ്ങളായ വടശ്ശേരിക്കര, റാന്നി, ചെറുകോല്‍, വലതുകര കനാല്‍പ്രദേശങ്ങളായ അയിരൂര്‍, തോട്ടപ്പുഴശ്ശേരി, കോയിപ്രം, പുറമറ്റം, ഇരവിപേരൂര്‍, കവിയൂര്‍, കുറ്റൂര്‍ , ഇടതുകര പ്രദേശങ്ങളായ നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, മെഴുവേലി, ആറ•ുള എന്നിവിടങ്ങളിലുള്ളവര്‍ കനാലില്‍ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. കനാലുകളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

ടെന്‍ഡര്‍

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട്പരിധിയിലുള്ള 24 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിനുളള ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി -ഫെബ്രുവരി 12. വിവരങ്ങള്‍ക്ക് – ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍, നെല്ലിക്കാല.പി.ഒ, ഫോണ്‍ – 0468 2362129. ഇ-മെയില്‍: [email protected]

ടെന്‍ഡര്‍

പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2025 ഫെബ്രുവരി ഒന്നുമുതല്‍ 2026 ജനുവരി 31 വരെ കരാര്‍അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 13. ഫോണ്‍ : 04734217010, 9446524441. ഇ-മെയില്‍ : [email protected]

 

പെയിന്‍ ആന്റ് പാലിയേറ്റീവ് നഴ്സ്

കൊറ്റനാട് ഹോമിയോ ആശുപത്രിയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നതിനായി നഴ്സുമാരുടെ പട്ടിക തയാറാക്കുന്നതിന് അഭിമുഖം നടത്തുന്നു

 

. എസ്എസ്എല്‍സി, ജിഎന്‍എം, ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് നഴ്സിംഗ് (സര്‍ക്കാര്‍ അംഗീകാരം) യോഗ്യതയുളളവരോ ജിഎന്‍എം മാത്രം ഉളളവരെയോ പരിഗണിക്കും. വിദ്യാഭ്യാസയോഗ്യതതെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ആറിന് രാവിലെ 10.30ന് അടൂര്‍ റവന്യൂ ടവറിലുളള ഹോമിയോപതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04734 226063.

 

ക്വട്ടേഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ ഇലക്ട്രോണിക്സ്, ബയോമെഡിക്കല്‍ എഞ്ചനീയറിംഗ് വിഭാഗങ്ങളിലേക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഏഴ്. ഫോണ്‍ : 04735 266671 . ഇ-മെയില്‍ : [email protected]

 

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. 2024 അധ്യയന വര്‍ഷത്തില്‍ കേന്ദ്ര, കേരള സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്സിറ്റി കോളജുകളില്‍ നിന്നും റഗുലര്‍ കോഴ്സുകളില്‍ ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി. ഐ.ടി.ഐ, ടി.ടി.സി. പോളിടെക്നിക്, ജനറല്‍ നഴ്സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ് , ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, കര്‍ഷകതൊഴിലാളിയാണെന്ന യൂണിയന്‍ സാക്ഷ്യപത്രവും ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ജനുവരി 31ന് വൈകിട്ട് അഞ്ചുവരെ നല്‍കാം. ഫോണ്‍ : 0468-2327415.

 

അസാപ്പ് കേരളയില്‍ തൊഴിലവസരം

അസാപ് കേരളയില്‍ എ.ആര്‍./വി.ആര്‍. ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.ടെക്, എം.ടെക്, ബി.സി.എ, എം.സി.എ വിഷയങ്ങളിലോ മറ്റു വിഷയങ്ങളിലെയോ ബിരുദം വേണം. കളമശ്ശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലായാണ് അവസരം. അവസാന തീയതി ജനുവരി 30. വെബ്സൈറ്റ്: www.asapkerala.gov.in/careers

 

ടെന്‍ഡര്‍

വടശ്ശേരിക്കര സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഉപയോഗത്തിനായി ഓപ്പണ്‍ കിണര്‍ നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 10. ഫോണ്‍ : 9447859959.

 

ഡോക്ടര്‍ നിയമനം

ജില്ലയില്‍ നിലവില്‍ ഒഴിവുളള അസിസ്റ്റന്റ് സര്‍ജന്‍/ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി ഒന്നിന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2222642 , ഇ-മെയില്‍ : [email protected]

 

റേഷന്‍ വിതരണം 31വരെ

ജനുവരിയിലെ റേഷന്‍ വിതരണം 31ന് അവസാനിക്കുന്നതിനാല്‍ റേഷന്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ സാധനങ്ങള്‍ വാങ്ങണമെന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!