Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 25 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള നാലു പേരും, അടൂര്‍ ക്ലസ്റ്ററിലുളള രണ്ടു പേരും, ചങ്ങനാശേരി ക്ലസ്റ്ററിലുളള രണ്ടു പേരും, കുറ്റപ്പുഴ ക്ലസ്റ്ററിലുളള ഒരാളും ഉണ്ട്. അഞ്ചു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

വിദേശത്തുനിന്ന് വന്നവര്‍
1) ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപ്പുഴ സ്വദേശി (25)
2) ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപ്പുഴ സ്വദേശി (33)
3) ഖത്തറില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശി (26)
4) സൗദിയില്‍ നിന്നും എത്തിയ ചൂരക്കോട് സ്വദേശി (32)
5) കുവൈറ്റില്‍ നിന്നും എത്തിയ മുട്ടത്തുകോണം സ്വദേശി (46)
6) ദുബായില്‍ നിന്നും എത്തിയ പരുമല സ്വദേശി (30)
7) ആഫ്രിക്കയില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശി (55)
8) ഖത്തറില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശി (47)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
9) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശി (45)
10) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശിനി (62)
11) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശി (2)
12) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശി (32)

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
13) കോഴഞ്ചേരി സ്വദേശി (47). മുന്‍പ് രോഗബാധിതനായ കോടതി ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
14) മെഴുവേലി സ്വദേശി (51). ആംബുലന്‍സ് ഡ്രൈവറാണ്. രോഗം ബാധിച്ച് മരണമടഞ്ഞ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
15) എഴുമറ്റൂര്‍ സ്വദേശിനി (20). ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
16) കണ്ണൂര്‍, പുത്തൂര്‍ സ്വദേശി (27). തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജിലെ പി.ജി. വിദ്യാര്‍ഥിയാണ്. രോഗം ബാധിച്ച് മരണമടഞ്ഞ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
17) വെസ്റ്റ് ഓതറ സ്വദേശി (51). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
18) ചാത്തങ്കേരി സ്വദേശിനി (84). ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
19) തിരുമൂലപ്പുരം സ്വദേശി (24). തിരുവല്ലയിലെ കോവിഡ് കെയര്‍ സെന്ററിലെ വോളന്റിയര്‍ ആണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
20) പെരിങ്ങര സ്വദേശി (43). മുന്‍പ് രോഗബാധിതനായ ആംബുലന്‍സ് ഡ്രൈറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
21) തുരുത്തിക്കാട് സ്വദേശി (42). ക്രിസ്ത്യന്‍ പുരോഗിതനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
22) കുറ്റപ്പുഴ സ്വദേശി (42). കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
23) തിരുവല്ല സ്വദേശി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
24) വടശേരിക്കര സ്വദേശി (48). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
25) മെഴുവേലി സ്വദേശിനി (58). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
26) കുറ്റപ്പുഴ സ്വദേശിനി (75). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
27) റാന്നി-അങ്ങാടി സ്വദേശി (29). ക്രിസ്ത്യന്‍ പുരോഗിതനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
28) റാന്നി-അങ്ങാടി സ്വദേശിനി (57). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
29) തേക്കുതോട് സ്വദേശിനി (78). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
30) തേക്കുതോട് സ്വദേശി (56). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
31) കോയിപ്പുറം സ്വദേശി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
32) പ്രമാടം സ്വദേശി (58). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
33) ഇളമണ്ണൂര്‍ സ്വദേശിനി (38). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
34) കോട്ടമുകള്‍ സ്വദേശിനി (16). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
35) പഴകുളം സ്വദേശി (30). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
36) വെച്ചൂച്ചറ സ്വദേശിനി (31). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ
സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
37) മല്ലപ്പളളി സ്വദേശി (67). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇതുവരെ ആകെ 1660 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 762 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 46 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1234 ആണ്. പത്തനംതിട്ട ജില്ലക്കാരായ 424 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 414 പേര്‍ ജില്ലയിലും, 10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 93 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 102 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 79 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 37 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 20 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 90 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 17 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 443 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 45 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 4187 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1262 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1456 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 107 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 81 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6905 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍റ്റിപിസിആര്‍ ടെസ്റ്റ്) 39453, 598, 40051.
2) ട്രൂനാറ്റ് പരിശോധന 931, 29, 960.
3) റാപ്പിഡ് ആന്റിജന്‍ പരിശോധന 2828, 8, 2836.
4) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 43697, 635, 44332.
1853 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 56 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 116 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1060 കോളുകള്‍ നടത്തുകയും, 14 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 32 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ക്കും, 68 മറ്റ് വിഭാഗം ജീവനക്കാര്‍ക്കും സിഎഫ്എല്‍ടിസി മാനേജ്‌മെന്റ് പരിശീലനം നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!