Trending Now

ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ അന്തരിച്ചു

 

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.50ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

സ്വകാര്യ പരിപാടിക്കായി ബെംഗളൂരുവില്‍ എത്തിയപ്പോഴായിരുന്നു മരണം.രാജ്യത്തെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ.

ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ടിഎംആര്‍ (ലേസര്‍ ഹാര്‍ട്ട് സര്‍ജറി) എന്നിവ നടത്തിയ അദ്ദേഹത്തെ 1991-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു

error: Content is protected !!