
അറിവും ഉല്ലാസവും സമം ചേര്‍ത്ത് ഒരു യാത്ര. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ചിറ്റാര്‍, കടുമീന്‍ചിറ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ കുട്ടികള്‍ക്കാണ് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ നേതൃത്വത്തില്‍ പഠന – വിനോദയാത്ര നടത്തിയത്. വിവിധ ഉന്നതികളില്‍ നിന്നുമുള്ള കുട്ടികളാണുണ്ടായിരുന്നത്.
എറണാകുളം കലക്ടറേറ്റിലാണ് ആദ്യം എത്തിയത്. എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സ്വീകരിച്ചു. കലക്ടറേറ്റിന്റെ പ്രവര്‍ത്തനം, ഐ എ എസ് ഉദ്യോഗസ്ഥരുടെ ജോലികള്‍ എന്നിവ വിശദീകരിച്ചു. തുടര്‍ന്ന് സംഘം നേവല്‍ബേസ് സന്ദര്‍ശിച്ചു.
വാട്ടര്‍ മെട്രോ, മെട്രോ ലുലുമാള്‍ എന്നിവിടങ്ങളിലേക്കും യാത്ര നീണ്ടു. ആടിയും പാടിയും ഉല്ലസിച്ചും ദിവസം ആവിസ്മരണീയമാക്കി കുട്ടികള്‍, പുത്തന്‍ അറിവുകള്‍ അവരുടെ ഭാവിജീവിതത്തിന് മുതല്‍ക്കൂട്ടാകട്ടെ എന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ആശംസിച്ചു.