Trending Now

കോന്നിയിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് 15.62 ലക്ഷം രൂപ അനുവദിച്ചു

konnivartha.com: കോന്നി മണ്ഡലത്തിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് ആശുപത്രി ഉപകരണങ്ങളും ഫർണിച്ചറും വാങ്ങുന്നതിന് 15.62 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

നിർമ്മാണം പൂർത്തീകരിച്ച കൂടൽ കുടുംബാരോഗ്യ കേന്ദ്രത്തിനു 1.31 ലക്ഷം രൂപയും
നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനു ഒരുങ്ങുന്ന വള്ളിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് 5.81 ലക്ഷം രൂപയും, നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന കോന്നി താലൂക്ക് ആശുപത്രിക്ക് 8.5 ലക്ഷം രൂപയും ആരോഗ്യം കേരളത്തിൽ നിന്നാണ് അനുവദിച്ചത്.

എംഎൽഎ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് 1.25 കോടി രൂപക്ക് നിർമ്മാണം പൂർത്തീകരിച്ച കൂടൽ ഗവ. ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചിരുന്നു.

കൂടൽ ഗവ. ആശുപത്രിയുടെ 6.62 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി പുരോഗമിക്കുകയാണ്.

എംഎൽഎ ഫണ്ടും ആരോഗ്യ കേരളം ഫണ്ടും ഉപയോഗിച്ച് 1 കോടി രൂപയ്ക്ക് വള്ളിക്കോട് ഗവ. ആശുപത്രിയുടെ നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിരുന്നു.
ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനമാരംഭിക്കുമ്പോൾ ആവശ്യമായ ഫർണിച്ചറുകൾ വാങ്ങുന്നതിനാണ് 5.81 ലക്ഷം രൂപ അനുവദിച്ചത്.

12 കോടി രൂപയ്ക്ക് നിർമ്മാണം പുരോഗമിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിലെ ലേബർ റൂമിലെയും ഓപ്പറേഷൻ തിയേറ്ററിലെയും യു പി എസ് വാങ്ങുന്നതിനും പുതിയതായി നിർമ്മിക്കുന്ന ഓ. പി നവീകരണത്തിനും ആണ് 8.5 രൂപ അനുവദിച്ചത്.

error: Content is protected !!