Trending Now

നരഭോജി കടുവ: മാനന്തവാടി ന​ഗരസഭാ പരിധിയിൽ ഇന്ന് ( 25/01/2025 ) ഹർത്താൽ

 

മാനന്തവാടി ന​ഗരസഭാ പരിധിയിൽ ശനിയാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് യു.ഡി.എഫ്. എസ്.ഡി.പി.ഐ.യും പ്രദേശത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി .

 

കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെ മാനന്തവാടിയിലെ ഡി.എഫ്.ഒ ഓഫീസിലേക്ക് യു.ഡി.എഫ് വെള്ളിയാഴ്ച സംഘടിപ്പിച്ച മാ‍ർച്ച് അക്രമാസക്തമായിരുന്നു.വെള്ളിയാഴ്ച രാവിലെ 8.30-ഓടെയാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെടുന്നത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യയാണ് മരിച്ച രാധ.കഴുത്തില്‍ പിടിമുറുക്കിയ കടുവ ഇവരെ 100 മീറ്ററോളം വലിച്ചിഴച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ എട്ട് പേരാണ് വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കടുവയെ പിടികൂടാനുള്ള നടപടികളുമായി വനംവകുപ്പ്. നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. രാധയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുതന്നെയാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്കടുവയെ കൂട്ടിലാക്കുന്ന ദൗത്യത്തിന്റെ ഭാഗമായി പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസ്സി, ചിറക്കടവ് എന്നീ വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

error: Content is protected !!