കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്കിലെ പ്രമാടം പഞ്ചായത്തിലെ വി കോട്ടയം എന്ന വള്ളിക്കോട് കോട്ടയം . ഈ ഗ്രാമത്തിലെ പാറകള്‍ പൊട്ടിച്ചെടുത്ത് വിറ്റു കാശാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആദ്യം ഒരു പാറമട വന്നു . പതിയെ പൈതൃക ഭൂമിയില്‍ കടന്നു കയറി . തലയെടുപ്പോടെ നിന്ന രണ്ടു കൂറ്റന്‍ പാറകളില്‍ ഒന്നിന്‍റെ ശിരസ്സ് തകര്‍ത്തു .നാട് സംരക്ഷിക്കാന്‍ ഇറങ്ങിയ ദേശ സ്നേഹികളുടെ നിരന്തര സമരങ്ങളുടെ ഫലമായി ഒടുവില്‍ പഞ്ചായത്ത് ഉണര്‍ന്ന് പൈതൃക മലയായി പ്രഖ്യാപിച്ചു .
ഇതാ വീണ്ടും ഒരു ഭീകരന്‍ വരുന്നു .അതും വി കോട്ടയം ഗ്രാമത്തില്‍ . ഇക്കുറി നോട്ടം പടപ്പുപാറ ചെമ്പികുന്ന് മലനിരകള്‍ ആണ് . തദ്ദേശീയരായ ചിലരെ കൂട്ട് പിടിച്ചുകൊണ്ടു മറ്റൊരു മലയും കാര്‍ന്ന് തിന്നുവാന്‍ ഉള്ള നീക്കം തുടക്കത്തിലെ തടയുക .
വി കോട്ടയം തട്ടക്കുന്ന് പടപ്പുപാറ താന്നിക്കുഴി ളാക്കൂർ കൊച്ചുമല വെള്ളപ്പാറ പ്രദേശങ്ങളിലെ പരിസ്ഥിതി സന്തുലിതാവസ്ഥയും ജനജീവിതത്തേയും ബാധിക്കുന്ന പാറ ഖനന പദ്ധതിക്ക് വേണ്ടി മോഹ വിലയോടെ ഭൂമി വാങ്ങാന്‍ ചിലര്‍ ഇറങ്ങി . ഫാം നടത്തുവാന്‍ എന്നുള്ളത് ആണെങ്കില്‍ ഏക്കര്‍ കണക്കിനു ആവശ്യം ഉണ്ടോ . “മലമുകളിലെ ഫാം ” സംബന്ധിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പൊതുജന സമക്ഷം വെളിപ്പെടും .
ഫാം തുടങ്ങാന്‍ ആണെങ്കില്‍ ആവശ്യത്തില്‍ കൂടുതല്‍ ഭൂമി ഇപ്പോള്‍ കൈ വശം ഉണ്ട് . അതും പോരാ .താമസിക്കുന്ന വീടും വസ്തുവും വേണം . ഇങ്ങനെ ഭൂമി ഒന്നായി സ്വന്തമാക്കുന്നത് ആര് എന്നു അറിയുക . എന്തിനാണ് ഇത്ര മാത്രം ഭൂമി .ഇതിനുള്ള വരുമാനം എവിടെനിന്നും .
ഒളിഞ്ഞും തെളിഞ്ഞും ചില പാറ ഖനന മാഫിയാ പേരുകള്‍ ആളുകള്‍ പരസ്പരം പറയുന്നു എങ്കിലും ആരാണ് ഇതിന് പിന്നില്‍ എന്നു പൌരാവലി തിരക്കുക . വി കോട്ടയം ദേശത്തെ ചിലര്‍ എല്ലാത്തിനും കൂട്ട് ചേര്‍ന്നതോടെ ചെമ്പി കുന്ന് പടപ്പ് പാറ മലയിലെ പാറകള്‍ കണ്ടിട്ടു ആണ് കാശ് എറിയുന്നത് എങ്കില്‍ വലിയൊരു സമരം ഈ മേഖലയില്‍ ഉണ്ടാകും . അധികാരികള്‍ മൌനം വെടിയുക .ജന പ്രതിനിധികള്‍ സത്യം തിരക്കി ജനത്തെ അറിയിക്കുക . അതാണ് ജനഹിതം .