Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 22/01/2025 )

ആസൂത്രണസമിതി യോഗം 28 ന്

ജില്ലാ ആസൂത്രണസമിതി യോഗം ജനുവരി 28 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് വിര്‍ച്യല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

തൊഴില്‍ പരിശീലനം

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നു. പ്രായപരിധി 18-45 വയസ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സപ്പോര്‍ട്ട് നല്‍കും. അവസാന തീയതി ജനുവരി 24. ഫോണ്‍: 9495999688.

അനധികൃത വയറിംഗ് തടയാന്‍ പരിശോധനാ വിംഗ് ആരംഭിക്കും

അനധികൃത വയറിംഗ് തടയാന്‍ ജില്ലാ തലത്തില്‍ പരിശോധനാ വിംഗ് ആരംഭിക്കാന്‍ ജില്ലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇലക്ട്രിക്കല്‍ ജോലി ഏറ്റെടുത്ത് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കും.
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി എന്‍ അശോക് അധ്യക്ഷനായി. ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ജി എസ് പ്രിയ, ജില്ലാ ഇലക്ട്രിക്കല്‍ ഡിവിഷന്‍, വയര്‍മാന്‍, കോണ്‍ട്രാക്ടര്‍, സൂപ്പര്‍വൈസര്‍ പ്രതിനിധികള്‍, പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഏഴ്. ഫോണ്‍: 04735 266671.

ആധാര്‍ പുതുക്കണം

ജില്ലയിലെ അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ ആധാര്‍ പുതുക്കല്‍ പുരോഗമിക്കുന്നു. അഞ്ചു വയസും 15 വയസും പൂര്‍ത്തിയായ കുട്ടികള്‍ നിര്‍ബന്ധമായും ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തണം.  10 വര്‍ഷമായിട്ടും ആധാര്‍ പുതുക്കാത്ത വ്യക്തികള്‍ ആധാറിലെ പോലെ പേരും മേല്‍വിലാസവുമുള്ള മറ്റു രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി ആധാര്‍ പുതുക്കണം. റേഷന്‍ കടകളില്‍ ബയോമെട്രിക് നല്‍കുമ്പോള്‍ പതിയാത്ത വ്യക്തികള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ആധാര്‍ പുതുക്കണം. ഇതിനായി അക്ഷയ കേന്ദ്രങ്ങളില്‍ പ്രത്യേകസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ അറിയിച്ചു.


ഇനി ഞാനൊഴുകട്ടെ ജനകീയ കാമ്പയിന്‍ 24 ന്

നീര്‍ച്ചാലുകളുടേയും ജലസ്രോതസുകളുടേയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരള മിഷന്‍ ആരംഭിച്ച ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ കാമ്പയിന്റെ ഉദ്ഘാടനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ജനുവരി 24 ന് രാവിലെ 10 ന് വട്ടപ്പാറ കട്ടേപ്പുറം തോട് നവീകരണത്തിന് തുടക്കം കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ നിര്‍വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും

error: Content is protected !!