konnivartha.com:തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായിമോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാമാസം പരിഗണിച്ച് പത്തനംതിട്ട ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി.
റോഡ് സുരക്ഷയ്ക്കായി മോട്ടോർ വാഹനവകുപ്പ് എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ടെങ്കിലും വാഹന അപകടങ്ങള്‍ വര്‍ധിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്നതാണ് പ്രധാന കാരണം.
അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍, സൈലന്‍സറുകള്‍ എന്നിവ ബധിരതയ്ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനിന്ന് മോട്ടര്‍വാഹന വകുപ്പിനോട് ഒത്തൊരുമിച്ച് നല്ലൊരു റോഡ് സംസ്‌കാരം നടപ്പാക്കുന്നതിന് ഡ്രൈവര്‍മാര്‍ സഹകരിക്കണമെന്ന് ആര്‍ടിഒ എച്ച്. അന്‍സാരി അറിയിച്ചു.
ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനിന്ന് മോട്ടര്‍വാഹന വകുപ്പിനോട് ഒത്തൊരുമിച്ച് നല്ലൊരു റോഡ് സംസ്‌കാരം നടപ്പാക്കുന്നതിന് ഡ്രൈവര്‍മാര്‍ സഹകരിക്കണമെന്ന് ആര്‍ടിഒ എച്ച്. അന്‍സാരി അറിയിച്ചു.