Trending Now

വനിതാ കമ്മിഷന്‍ അദാലത്ത്: 15 പരാതികള്‍ക്ക് പരിഹാരം

 

konnivartha.com: തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. ആകെ ലഭിച്ചത് 60 എണ്ണം. ഏഴെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും രണ്ട് എണ്ണം ജാഗ്രതാസമിതി റിപ്പോര്‍ട്ടിനുമായി നല്‍കി.

ജില്ലാ നിയമ സഹായ വേദിയിലേക്ക് മൂന്ന് പരാതി കൈമാറി. പുതിയതായി ഒരു പരാതി ലഭിച്ചു. 33 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. അഡ്വ. സിനി, അഡ്വ. രേഖ, ഐസിഡിഎസ് കൗണ്‍സിലര്‍മാരായ അഞ്ജു തോമസ്, ശ്രേയ ശ്രീകുമാര്‍, പൊലിസ് ഉദ്യോഗസ്ഥരായ വി വിനീത, പാര്‍വതി കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!