Trending Now

പത്തനംതിട്ടയിലെ പീഡനം : കോന്നിയില്‍ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശനം നടത്തി

 

konnivartha.com: പത്തനംതിട്ടയില്‍ 13 വയസുമുതല്‍ പീഡനം നേരിട്ട കായികതാരമായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിച്ചു; എന്‍.സുനന്ദ കോന്നിയിലെ ഷെല്‍റ്റര്‍ ഹോമിലെത്തിയാണ് കുട്ടിയെ കണ്ടത്.കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്.

ആശ്വാസനിധിയില്‍ നിന്നും എത്രയും വേഗം ധനസഹായം അനുവദിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കേസില്‍ഉള്‍പ്പെട്ട ഒരാളും രക്ഷപ്പെടാതെയുള്ള പഴുതടച്ചഅന്വേഷണമാണ് നടക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കമ്മിഷന്‍ അംഗം വ്യക്തമാക്കി.

error: Content is protected !!