റോഡ് സുരക്ഷാ വാരവുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് പഞ്ചായത്ത് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി ശ്രീകല അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി സുനില്‍ കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി എസ് സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. റാന്നി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എസ് രാജേഷ്, റാന്നി പെരുനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി വിഷ്ണു എന്നിവര്‍ റോഡ് സുരക്ഷയും ട്രാഫിക്ക് നിയമങ്ങളും സംബന്ധിച്ച് ക്ലാസ് എടുത്തു.