ഭാരതീയ വ്യാപാരി വ്യവസായി സംഘം കോന്നി താലൂക്ക് സമിതി രൂപീകരിച്ചു

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്‍റെ കോന്നി താലൂക്ക് സമിതി രൂപീകരിച്ചു. ബി വി വി എസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് അജിത്കുമാർ അധ്യക്ഷത വഹിച്ചു. കൺവീനറും കോഴഞ്ചേരിഖണ്ഡ് സംഘചാലകുമായ നന്ദകുമാർ യോഗം ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രമോദ് കുമാർ , ജില്ലാ ട്രഷറർ രാജേഷ് കുമാർ , താലൂക്ക് കൺവീനർ ചന്ദ്രദത്തൻ നായർ സി.കെ നന്ദകുമാർ എന്നിവര്‍ സംസാരിച്ചു

ഭാരവാഹികള്‍ : . സി.ജെ. അനിൽകുമാർ (പ്രസിഡണ്ട് ) ,സി.കെ.നന്ദകുമാർ  (ജനറല്‍ സെക്രട്ടറി ) , സുജിത് ബാലഗോപാൽ (ട്രഷറർ)
വൈ: പ്രസിഡണ്ടുമാര്‍ : പ്രസന്നൻ സീതത്തോട്, എൻ.കെ. സന്തോഷ്,
സെക്രട്ടറിമാർ: സുഭാഷ് തേക്കുതോട്, ആനന്ദൻ
കൺവീനർമാർ : ചിറ്റാർ – ജിതേഷ്, പ്രമാടം – അനീഷ്

Related posts

Leave a Comment