അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് ഒരുകോടി രൂപയുടെ ബസ് ടെര്‍മിനല്‍ നിര്‍മ്മിക്കും :ഡെപ്യൂട്ടിസ്പീക്കര്‍:അടൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 3.02 കോടി രൂപ അനുവദിച്ചു
അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് ഒരു കോടി രൂപ ചിലവഴിച്ച ബസ് ടെര്‍മിനല്‍ നിര്‍മിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ഏറത്ത് പഞ്ചായത്തിലെ കെഎപി മൂന്നാം ബറ്റാലിയന്‍ കാര്യാലയത്തിലെ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 35 ലക്ഷം രൂപ അനുവദിച്ചു.
കൊടുമണ്‍ ഗീതാഞ്ജലി വായനശാലയ്ക്ക് 35 ലക്ഷം രൂപയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കും. കൊടുമണ്‍ പഞ്ചായത്തിലെ അറന്തക്കുളങ്ങര എല്‍പിഎസ് ന് 35 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിക്കും. ഏറത്തു പഞ്ചായത്തിലെ ദീപ്തി സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ യാത്രാസൗകര്യത്തിനായി 25 ലക്ഷം രൂപ ചെലവഴിച്ച് പുതിയ സ്‌കൂള്‍ ബസ് വാങ്ങി നല്‍കും.
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ അങ്കണവാടിക്ക് 27 ലക്ഷം രൂപയും പള്ളിക്കല്‍ അങ്കണവാടിക്ക് 20 ലക്ഷം രൂപയും ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 29 -ാം നമ്പര്‍ അങ്കണവാടിക്ക് 15 ലക്ഷം രൂപയും അനുവദിച്ച് പുതിയകെട്ടിടങ്ങള്‍ നിര്‍മ്മിക്കും. കടമ്പനാട് മണ്ണടി എച്ച്എസ് ആന്‍ഡ് വിഎച്ച്എസ്എസ് പാചകപ്പുര നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള മൂന്ന് അങ്കണവാടികളിലേക്ക് ‘സക്ഷം’ പദ്ധതി പ്രകാരമുള്ള സാധനങ്ങളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13. ഫോണ്‍ – 0468 2362129, ഇമെയില്‍-icdsprojectelanthur@
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
അപേക്ഷാ തീയതി നീട്ടി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന പി.ജി.ഡി.സി.എ , പി.ജി.ഡി.സി.എഫ് ,ഡി.ഡി.റ്റി.ഒ.എ , ഡി.സി.എ, സി.സി.എല്‍.ഐ.എസ്
തുടങ്ങിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുളള അവസാനതീയതി ഡിസംബര്‍ 31 ല്‍ നിന്ന് ജനുവരി 15 വരെ നീട്ടി. വെബ് സൈറ്റ് : www.ihrd.ac.in, ഫോണ്‍ : 0471 2322985, 2322501.
പോസ്റ്റ്മാര്‍ട്ടം നടത്തില്ല
അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഫ്രീസര്‍ മോര്‍ച്ചറിയുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ പോസ്റ്റ്മാര്‍ട്ടം ഉണ്ടായിരിക്കുന്നതല്ലയെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍
ജില്ലയില്‍ നാഷണല്‍ ആയുഷ്മിഷനുകീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ്. യോഗ്യത – അംഗീകൃതസര്‍വകലാശാലയില്‍ നിന്നുളള ബിഎന്‍വൈഎസ് /എംഎസ്‌സി (യോഗ) /എംഫില്‍ യോഗ /യോഗയില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ പിജി ഡിപ്ലോമ. പ്രായപരിധി 2024 ഡിസംബര്‍ 31 ന് 40 വയസ് കവിയരുത്. അവസാന തീയതി ജനുവരി ആറ്. ഫോണ്‍ : 0468 2995008. വെബ്‌സൈറ്റ് : www.nam.kerala.gov.in-careers
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാംക്ലാസിലേക്ക് ജനുവരി 18 ന് നടക്കുന്ന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ navodaya.gov.in/ വെബ്‌സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ :04735 294263, 265246.