Trending Now

ഡാലസ് മലയാളി അസോസിയേഷന്‍റെ അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു

 

konnivartha.com/ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്‍റെ 2025 ലെ അംഗത്വവിതരണം പ്രസിഡന്റ് ജൂഡി ജോസ് പ്രമുഖ വനിതാ പ്രവര്‍ത്തകയും എഴുത്തുകാരിയും കവിയുമായ രേഷ്മ  രഞ്ജനു പ്രഥമ മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഫോമ സതേണ്‍ റീജന്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍, ജയന്‍, അസോസിയേഷന്‍ ഡയറക്ടര്‍ ഡക്സ്റ്റര്‍ ഫെരേര, ശ്രീനാഥ് ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷം ഫോമ വിമന്‍സ് ഫോറം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള രേഷ്മ  കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോയില്‍ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. അസോസിയേഷന്റെ മാഗസിന്‍ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുള്ള രേഷ്മ  കഴിഞ്ഞ നാലു വര്‍ഷമായി ഫോമാ ന്യൂസ് ടീമിലും അംഗമാണ്. ഇംഗ്‌ളീഷ് പബ്‌ളിക് സ്പീക്കിംഗ് പരിശീലിപ്പിക്കുന്ന അദ്ധ്യാപികകൂടിയായ രേഷ്മ  സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിദഗ്ദ്ധയാണ്.

error: Content is protected !!