Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/12/2024 )

വെറ്ററിനറി സര്‍ജന്‍ നിയമനം

ജില്ലാവെറ്ററിനറി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനാകാം. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  ഡിസംബര്‍  31ന് രാവിലെ 11 നാണ് വോക്ക്-ഇന്‍-ഇന്റര്‍വ്യു. യോഗ്യത-ബി.വി.എസ.്‌സി ആന്‍ഡ് എ.എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍ :  0468 2322762.


ഗ്രാമസഭ

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ ജനുവരി രണ്ടുമുതല്‍ ഒമ്പത് വരെ. വാര്‍ഡിന്റെ  പേര്, തീയതി, സമയം, ഗ്രാമസഭകൂടുന്ന സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
ചെറുകുളഞ്ഞി, ജനുവരി രണ്ട്, രാവിലെ 10.30, അഞ്ചാനി ക്നാനായ പളളി ഓഡിറ്റോറിയം.
കരിമ്പനാംകുഴി, നാല്,  ഉച്ചയ്ക്ക് ശേഷം 2.30, ബംഗ്ലാകടവ് ന്യൂ യുപി സ്‌കൂള്‍.
വലിയകുളം, മൂന്ന്,  രാവിലെ 10.30, വലിയകുളം സര്‍ക്കാര്‍ എല്‍പിഎസ് ഓഡിറ്റോറിയം.
വടശ്ശേരിക്കര ടൗണ്‍, നാല്, രാവിലെ 10.30, കുമരംപേരൂര്‍ ഇഎ എല്‍പിഎസ്
ബൗണ്ടറി, ഒമ്പത്, രാവിലെ 10.30, ബൗണ്ടറി എംആര്‍എസ് സ്‌കൂള്‍
പേഴുംപാറ, ആറ്, ഉച്ചയ്ക്ക് ശേഷം 2.30, പേഴുംപാറ കമ്മ്യൂണിറ്റി ഹാള്‍.
അരീയ്ക്കകാവ്, മൂന്ന്, ഉച്ചയ്ക്ക് ശേഷം രണ്ടിന്, എസ്എന്‍ഡിപി ഓഡിറ്റോറിയം.
മണിയാര്‍, രണ്ട്, ഉച്ചയ്ക്ക് ശേഷം രണ്ടിന്, മണിയാര്‍ ഹൈസ്‌കൂള്‍.
കുമ്പളത്താമണ്‍, എട്ട്, ഉച്ചയ്ക്ക് ശേഷം രണ്ടിന്, മുക്കുഴി ബാലവാടി
തലച്ചിറ, ആറ്, രാവിലെ 10.30,എസ്എന്‍ഡിപി ഓഡിറ്റോറിയം.
തെക്കുംമല,എട്ട്, രാവിലെ 10.30, തെക്കുംമല സെന്റ് തോമസ് മലങ്കര കത്തോലിക്ക പാരിഷ് ഹാള്‍.

ഇടത്തറ,അഞ്ച്,ഉച്ചയ്ക്ക് ശേഷം രണ്ടിന്, ഇടത്തറ എംറ്റിഎല്‍പിഎസ്.
നരിക്കുഴി, ഏഴ്, ഉച്ചയ്ക്ക് ശേഷം രണ്ടിന്, ചെങ്ങറമുക്ക് എംറ്റിഎല്‍പിഎസ്.
കുമ്പളാംപൊയ്ക, ഒമ്പത്, ഉച്ചയ്ക്ക് ശേഷം രണ്ടിന്, കുമ്പളാംപൊയ്ക, സിഎംഎസ്  ഓഡിറ്റോറിയം.
ഇടക്കുളം, ഏഴ,് രാവിലെ 10.30, പളളിക്കമുരുപ്പ് സാംസ്‌കാരിക നിലയം
ഫോണ്‍ : 04735 252029.

ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ് ആന്റ് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 7012449076, 9961323322. വെബ് സൈറ്റ് : www.srccc.in

മോസ്‌കിറ്റോ ഇറാഡിക്കേഷന്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാം

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മോസ്‌കിറ്റോ ഇറാഡിക്കേഷന്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 9497692597, 9446179141. വെബ് സൈറ്റ് : www.srccc.in


സോളാര്‍ പവര്‍ പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാം

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ സര്‍ട്ടിഫിക്കറ്റ് ഇന്‍ സോളാര്‍ പവര്‍ പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിലേക്ക്  അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 7560952138, 9349883702. വെബ് സൈറ്റ് : www.srccc.in

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന തൊഴില്‍ നൈപുണ്യവികസന മിഷന്‍ കൊട്ടാരക്കര (കുളക്കട) അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ഫുള്‍ സ്റ്റാക്ക് വെബ് ഡവലപ്മെന്റ് വിത്ത് എംഇആര്‍എന്‍ ആന്റ് കമ്പ്യൂട്ടര്‍ ഫണ്ടമെന്റല്‍സ് കോഴ്സിലേക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി. 2023, 2024 ബാച്ചില്‍ ബിഎസ്സി /എംഎസ്സി/ബിടെക് /എംടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംസിഎ, തുടങ്ങിയ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 150 മണിക്കൂറാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഫോണ്‍ : 9188925508, രജിസ്ട്രേഷന്‍ ലിങ്ക്: https://tinyurl.com/mernstackdsdckollam



സാക്ഷ്യപത്രം ഹാജരാക്കണം

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്ന് വിധവാപെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസിന് താഴെയുളള എല്ലാ ഗുണഭോക്താക്കളും  പുനര്‍ വിവാഹിതയല്ല/വിവാഹിതയല്ല എന്നുളള സാക്ഷ്യപത്രം ജനുവരി 31നകം പഞ്ചായത്തില്‍ ഹാജരാക്കണം. ഫോണ്‍ : 04734 246031.

error: Content is protected !!