ഉത്സവകാലത്ത് വിപണിയിലുണ്ടാകുന്ന ക്രമാതീതമായ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സഹകരണവകുപ്പിന്റെ നേതൃത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് – പുതുവത്സര വിപണി ജില്ലയില്‍ ആരംഭിച്ചു.
പത്തനംതിട്ട ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷയായി. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ജി. അജയകുമാര്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. റീജിയണല്‍ മാനേജര്‍ റ്റി. ഡി. ജയശ്രി, മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ ശാന്തി, ജി. സജികുമാര്‍ , അക്കൗണ്ട്‌സ് മാനേജര്‍ കെ. രാജി , അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സോണി, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ ടി. എസ്. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി 13 ഇനം നിത്യോപയോഗ സധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റ് ഉത്പന്നങ്ങള്‍ 15 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ജനുവരി ഒന്ന് വരെ ലഭിക്കും.