Trending Now

ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പേരില്‍ അസോസിയേഷന്‍ രൂപീകരിച്ച് പണപ്പിരിവ്

 

 

konnivartha.com: ഇലക്ഷന്‍ കമ്മിഷന്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി. എല്‍. ഒ) മാരുടെ പേരില്‍ അസോസിയേഷന്‍ രൂപീകരിച്ച് പണപ്പിരിവ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടന്നും ഇത് അത്യന്തം ഗൗരവമായി കാണുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

 

പത്തനംതിട്ട ജില്ലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ബി. എല്‍. ഒ. മാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു

error: Content is protected !!