Trending Now

പത്തനംതിട്ട :പ്രധാന അറിയിപ്പുകള്‍ ( 18/12/2024 )

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി, എം.എസ് ഓഫീസ്, ലോജിസ്റ്റിക് ആന്‍ഡ്  സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ   കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :0469-2961525, 8281905525.

താല്‍ക്കാലിക തൊഴിലവസരം

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും.

പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  ഡിസംബര്‍ 19ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നുമാണ് 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കുക. വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെയാണ് സേവന സമയം. ഫോണ്‍ – 0468 2322762.

വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണവകുപ്പ് ജില്ലയിലെ പറക്കോട്,മല്ലപ്പള്ളി ബ്ലോക്കുകളില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ  ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു.  ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  ഡിസംബര്‍  19ന് ഉച്ചയ്ക്ക്  രണ്ടിന് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത – ബിവിഎസ് സി ആന്‍ഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍ :  0468 2322762

നൈപുണ്യ  വികസന സംരംഭകത്വ  വര്‍ക്ഷോപ്പ്

കേക്ക്, ജാം, വിവിധ ഇനം  സ്‌ക്വാഷുകള്‍  എന്നിവ നിര്‍മിക്കുന്നതിന് സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്),  രണ്ടുദിവസത്തെ  നൈപുണ്യ  വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 , 20 തീയതികളില്‍ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. ലിങ്ക് :
http://kied.info/training-calender/   ഫോണ്‍: 0484 2532890/0484 2550322/ 9188922785.

ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു

കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു ,ബിരുദ, ബിരുദാനന്തര തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ജില്ലാ വ്യാപാരഭവനില്‍ നടന്ന അഡ്വ. കെ.യു. ജെനീഷ് കമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വക്കേറ്റ് പി. സജി അധ്യക്ഷനായി.

സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് സഹായം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ)  ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങളുടെ ആശ്രിതരില്‍ സിവില്‍ സര്‍വീസിന് താല്‍പര്യമുള്ളവരെ പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിനായി പഠനാനുകൂല്യം നല്‍കുന്നു. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന്  പത്തനംതിട്ട പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍  അറിയിച്ചു.  ഫോണ്‍ : 04712309012, 2308947.

ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണം

റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുളള ഫ്ളക്സ് ബോര്‍ഡുകള്‍, കൊടിമരങ്ങള്‍, തോരണങ്ങള്‍, കൊടിക്കൂറകള്‍ തുടങ്ങിയവ രണ്ട് ദിവസത്തിനകം നീക്കം ചെയ്യണം.   അല്ലെങ്കില്‍ പിഴ ചുമത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരോഗ്യമേഖലയിലേയ്ക്കുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് വിജയമാണ് യോഗ്യത. ഫോണ്‍ : 9495999688.


ലൈറ്റ് മ്യൂസിക് പ്ലോഗ്രാം ഡിപ്ലോമ

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ ലൈറ്റ് മ്യൂസിക് പ്ലോഗ്രാമിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായം 17 വയസിന് മുകളില്‍. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 9072588860. വെബ് സൈറ്റ് : www.srccc.in

കൗണ്‍സിലിംഗ് സൈക്കോളജി പ്ലോഗ്രാം ഡിപ്ലോമ

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി പ്ലോഗ്രാമിലേക്ക്  അപേക്ഷിക്കാം. പ്രായം 18 വയസിന് മുകളില്‍. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 9961351163. വെബ് സൈറ്റ് : www.srccc.in

ഐ.എച്ച്.ആര്‍.ഡി അപേക്ഷ ക്ഷണിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) വിവിധ കേന്ദ്രങ്ങളില്‍  ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകള്‍,യോഗ്യത എന്ന ക്രമത്തില്‍ ചുവടെ.
പോസ്റ്റ്  ഗ്രാജ്വേറ്റ്  ഡിപ്ലോമ  ഇന്‍  കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) (2സെമസ്റ്റര്‍)- ഡിഗ്രി
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്)
(2 സെമസ്റ്റര്‍)-എം.ടെക്/ബി.ടെക്/എം.സി.എ/ ബി.എസ്സി(സി.എസ്)/ എം.എസ്.സി (സി.എസ്) / ബി.സിഎ ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)              (2സെമസ്റ്റര്‍)- എസ്.എസ്.എല്‍.സി
ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(ഡി.സി.എ)  (1സെമസ്റ്റര്‍)- പ്ലസ് ടു
സര്‍ട്ടിഫിക്കറ്റ്  കോഴ്സ്  ഇന്‍  ലൈബ്രറി   ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്)
(1സെമസ്റ്റര്‍)-എസ്.എസ്.എല്‍.സി
എസ്.സി/എസ്.റ്റി, മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. അവസാന തീയതി ഡിസംബര്‍ 31. വെബ് സൈറ്റ് :  www.ihrd.ac.in,   ഫോണ്‍ : 0471 2322985, 2322501.

error: Content is protected !!