Trending Now

കോവിഡ് പ്രതിരോധത്തിന് കരുതലായി ‘വിരിപ്പ്’

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് റാന്നി- പെരുനാട് വൈദീക ജില്ലയിലെ എം സി വൈ എം ന്റെ നേതൃത്വത്തില്‍ ‘വിരിപ്പ്’ എന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സിഎഫ്എല്‍ടിസികളിലേക്കുള്ള ബെഡ്ഷീറ്റുകളും മാസ്‌ക്കുകളും വീണാ ജോര്‍ജ് എം.എല്‍.എയ്ക്ക് ഡയറക്ടര്‍ ഫാ.തോമസ് നെടുമാംകുഴിയില്‍, പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോസഫ്, സെക്രട്ടറി റീനാ റെജി, ആനിമേറ്റര്‍ ലിജു എ ജോര്‍ജ് എന്നിവര്‍ കൈമാറി. വിരിപ്പ് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പോലീസ് സേനയ്ക്കുള്ള മാസ്‌ക്കുകളും മൈലപ്രാസിഎഫ്എല്‍ടിസി ലേക്കുള്ള ബെഡ്ഷീറ്റ് വിതരണവും നടന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!