Trending Now

പുനലൂര്‍ -മൂവാറ്റുപുഴ റോഡ്‌ : അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം : പരാതികള്‍ക്ക് കൃത്യമായ നടപടി ഇല്ല

 

konnivartha.com: അശാസ്ത്രീയമായ റോഡ് നിർമ്മാണവും, ട്രാഫിക് നിയന്ത്രണ സിഗ്നലുകളുടെ കുറവും, അമിത വേഗതയും, അശ്രദ്ധയും, ട്രാഫിക് നിയമങ്ങളും അടയാളങ്ങളും പാലിക്കാത്തതുമാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ വർദ്ധിക്കുന്നതിന് പ്രധാന കാരണമെന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലില്‍ വയലാത്തല  പറഞ്ഞു.

അശാസ്ത്രീയമായ റോഡ് നിർമ്മാണത്തെ സംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കും കെ.എസ്.ടി. പി അധികാരികൾക്കും, നിയമസഭ പെറ്റീഷൻ കമ്മിറ്റിക്കും പരാതി നൽകിയെങ്കിലും
അഴിമതിക്കാരായ ഉദ്യോഗസ്ഥരും അവരെ സഹായിക്കുന്ന രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും കാരണം പരാതിയൊന്നും അർഹിക്കുന്ന രീതിയിൽ പരിഗണിക്കുന്നതിന് തയ്യാറായില്ല. ലഭിച്ച മറുപടിയിൽ ശാസ്ത്രീയമായ രീതിയിൽ തന്നെയാണ് പണികൾ പുരോഗമിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിക്കുകയുണ്ടായി. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള അവിഹിത ബന്ധമാണ് നിർമ്മാണ പ്രവൃത്തികൾ ശരിയായ രീതിയിൽ നടത്താൻ കഴിയാത്തതിന് പ്രധാന കാരണം.

error: Content is protected !!