Trending Now

എയ്ഡ്‌സ് ദിനാചരണം :പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണറാലിയും സംഘടിപ്പിച്ചു

 

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ കെ.പി മുകുന്ദന്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.കെ.എസ് നിരണ്‍ ബാബു, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ഇലന്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര്‍.ദീപ, ഇലന്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.വി. സുരേഷ് കുമാര്‍, ജില്ലാ ടിബി അസോസിയേഷന്‍ ബോര്‍ഡ് മെമ്പര്‍ കെ.വി ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തിയ ബോധവല്‍ക്കരണ റാലിയില്‍ വിവിധ നഴ്‌സിംഗ് കോളജുവിദ്യാര്‍ഥികള്‍ അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ റാലി, സെമിനാറുകള്‍, ദീപം തെളിയിക്കല്‍, ഫ്‌ലാഷ്‌മോബുകള്‍, റെഡ് റിബണ്‍ ധരിക്കല്‍ തുടങ്ങി വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. റാലിയില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ പുഷ്പഗിരി കോളജ് ഓഫ് തിരുവല്ല, പൊയ്യാനില്‍ കോളജ് ഓഫ് നഴ്‌സിംഗ് കോഴഞ്ചേരി ,മുത്തൂറ്റ് കോളജ് ഓഫ് നഴ്‌സിംഗ് പത്തനംതിട്ട എന്നിവര്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.