സിറ്റിംഗ്
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും നവംബര്‍ 21 ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നുവരെ ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. അംശദായം ക്ഷേമനിധി ബുക്കും ആധാറിന്റെ പകര്‍പ്പും കൊണ്ടുവരണം. ഫോണ്‍ : 0468-2327415.
ലേലം
അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തുളള പഴയ പോലീസ് ക്വാട്ടേഴ്സുകള്‍ പൊളിച്ചുമാറ്റി കൊണ്ടുപോകുന്നതിന് ഡിസംബര്‍ മൂന്നിന് രാവിലെ 11 ന് ഡിവൈഎസ്പി ഓഫീസില്‍ ലേലം. ദര്‍ഘാസ് ഡിസംബര്‍ ഒന്ന് വൈകിട്ട് അഞ്ചുവരെ നല്‍കാം. ഫോണ്‍ : 0468 2222630.
കെല്‍ട്രോണ്‍ കോഴ്‌സുകള്‍
മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി , കമ്പ്യൂട്ടറൈസിഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടമേഷന്‍, ഓട്ടോകാഡ്, അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 8281905525.
ടെന്‍ഡര്‍
പത്തനംതിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്‌കെ യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ തുടങ്ങുന്ന ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് കോഴ്സിന്റെ നടത്തിപ്പിന് ലാപ് ടോപ്പ്, മൗസ്, കീപാഡ്, എക്സ്റ്റന്‍ഷന്‍ ബോര്‍ഡ്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 20. ഫോണ്‍ : 8281078022, 0468 2222451.
ടെന്‍ഡര്‍
പത്തനംതിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്‌കെ യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ തുടങ്ങുന്ന ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിന്റെ നടത്തിപ്പിന് അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 20.ഫോണ്‍ : 8281078022, 0468 2222451.
കേരളോത്സവം
വളളിക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ നടക്കും. മത്സരാര്‍ഥികള്‍ നവംബര്‍ 27 ന് വൈകിട്ട് മൂന്നിന് മൂമ്പ് അപേക്ഷ പഞ്ചായത്തിലോ https://keralotsavam.com/ വെബ്സൈറ്റ് മുഖേനയോ സമര്‍പ്പിക്കണം. ഫോട്ടോ, ആധാര്‍കാര്‍ഡ്, എസ്എസ്എല്‍സി ബുക്ക് എന്നിവയുടെ പകര്‍പ്പും ഹാജരാക്കണം. 2024 നവംബര്‍ ഒന്നിന് 15 വയസ് തികഞ്ഞവരും 40 വയസ് പൂര്‍ത്തിയാകാത്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ : 04682 350229.
താത്ക്കാലിക തൊഴിലവസരം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും.
പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ 22 ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നുമാണ് 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കുക. വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെയാണ് സേവന സമയം. ഫോണ്‍ – 0468 2322762.
വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
മൃഗസംരക്ഷണവകുപ്പ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ മുഖേന താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു. പറക്കോട് ബ്ലോക്കിലേക്കാണ് നിയമനം. ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ടിന് നടത്തും. ഫോണ്‍ : 0468 2322762. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍.
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് വിജയമോ ആണ് യോഗ്യത. ആറു മാസത്തെ കോഴ്‌സ്. ഫോണ്‍ : 9495999688/7736925907, വെബ്സൈറ്റ് : www.asapkerala.gov.in
ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയക്കുന്നവര്‍ക്ക് 100 ശതമാനം പ്ലേസ്മെന്റ ഫോണ്‍ : 9495999688/7736925907.
ടെന്‍ഡര്‍
കീഴ്വായ്പൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇലക്ട്രിക് സ്‌കൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 25. ഫോണ്‍ : 9496113684, 8921990561.
കെല്‍ട്രോണില്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്റ് മീഡിയ സ്ട്രാറ്റജി
കെല്‍ട്രോണ്‍ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രിന്റ്, ടെലിവിഷന്‍, ഡിജിറ്റല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് തുടങ്ങിയവയില്‍ അധിഷ്ഠിതമായ ജേണലിസം പരിശീലനം, ആങ്കറിങ്ങ്, വാര്‍ത്താ അവതരണം, വാര്‍ത്താ റിപ്പോര്‍ട്ടിങ്, എഡിറ്റോറിയല്‍ പ്രാക്ടീസ്, പി. ആര്‍, അഡ്വെര്‍ടൈസിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം.വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവക്കുള്ള അവസരം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിഇല്ല. തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍. നവംബര്‍ 25 വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182, കോഴിക്കോട്: 0495 2301772, തിരുവനന്തപുരം: 0471 2325154.
ടെന്‍ഡര്‍
വടക്കടത്തുകാവ് സര്‍ക്കാര്‍ വിഎച്ച്എസ് സ്‌കൂളില്‍ സ്‌കില്‍ ഡവലപ് സെന്ററിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അടങ്കല്‍ തുക അഞ്ച് ലക്ഷം രൂപ. അവസാന തീയതി നവംബര്‍ 26. ഇ-മെയില്‍ : [email protected].
കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കരട് വാര്‍ഡ്/ നിയോജക മണ്ഡല വിഭജന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ഡിസംബര്‍ മൂന്നിനകം ഡീലിമിറ്റേഷന്‍ സെക്രട്ടറി മുമ്പാകെയോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്പാകെയോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2350237.
കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കരട് വിജ്ഞാപനം സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ ഡിസംബര്‍ മൂന്നുവരെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി/ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
പളളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഡ് അതിര്‍ത്തി പുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കരട് വിജ്ഞാപനം സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ ഡിസംബര്‍ മൂന്നുവരെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി/ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന്
പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലോ ഡിസംബര്‍ മൂന്നുവരെ സമര്‍പ്പിക്കണമെന്ന് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
നഴ്‌സിംഗ്അസിസ്റ്റന്റ് കോഴ്‌സ്
സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്‌മെന്റ്‌സെന്ററില്‍ എസ്എസ്എല്‍സി/പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ നടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള ജനല്‍ ഡ്യൂട്ടി അസിസ്റ്റന്റ്(നഴ്‌സിംഗ്അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഡിസംബര്‍ ആദ്യവാരം കോഴ്‌സ് ആരംഭിക്കും. ഫോണ്‍: 9496244701.
മലൈപണ്ടാരങ്ങളുടെ ഉന്നമനത്തിനായി മൈക്രോ പ്ലാന്‍
തദ്ദേശീയ ജനവിഭാഗമായ മലൈപണ്ടാരങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും പൊതുവികസന മുന്നേറ്റത്തിന്റെ ഭാഗമാക്കുന്നതിനുമായി ജില്ലാതലത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ മൈക്രോപ്ലാന്‍ പ്രമോദ് നാരായണ്‍ എം. എല്‍. എയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയും പങ്കെടുത്ത യോഗം പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള കാലപരിധി ഉള്‍പ്പടെ ചര്‍ച്ച ചെയ്തു.
കുടുംബശ്രീയുടെ ഭാഗമായി ജില്ലയിലെ റാന്നി-പെരിനാട്, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളില്‍ സര്‍വേ നടത്തിയാണ് മൈക്രോപ്ലാന്‍ തയ്യാറാക്കിയത്. റാന്നി-പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓഡിനേറ്റര്‍ എ ആദില, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ആദ്യഘട്ട പ്രഖ്യാപനം ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ള ഹരിത വിദ്യാലയം, ഹരിത അയല്‍ക്കൂട്ടം, ഹരിത ഓഫീസ് തുടങ്ങിയവ പൂര്‍ത്തീകരിച്ചു. കീക്കൊഴൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പ്രഖ്യാപനചടങ്ങ് ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ 13 കുടുംബശ്രീകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഹരിത അയല്‍ക്കൂട്ടം പദവി ലഭിക്കുന്നത്. 9 വിദ്യാലയങ്ങള്‍ ഹരിത വിദ്യാലയമായി മാറി; 15 അങ്കണവാടികള്‍ ഹരിത അങ്കണവാടികളായും. ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗീതാകുമാരി അധ്യക്ഷയായി. വാര്‍ഡ് അംഗം അന്നമ്മ ജോസഫ്, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി അനില്‍ കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.