സന്തോഷത്തിന്റെയും പ്രതീക്ഷയുടെയുമൊക്കെവെളിച്ചം പകരുന്ന ഉത്സവമാണ് ദീപാവലി. പരസ്പരം മധുരം കൈമാറിയും മൺ ചിരാതുകളിൽ ദീപനാളം കത്തിച്ചും പടക്കങ്ങൾ പൊട്ടിച്ചും രാജ്യത്താകെ വലിയൊരു ഉത്സവ പ്രതിനിധിയാണ്. രാവണനെ വധിച്ച് രാമൻ സ്വന്തം രാജ്യമായ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമായിട്ടാണ് ദീപാവലി നടക്കുന്നതെന്നൊരു ഐതിഹ്യമുണ്ട്. സീതയും ലക്ഷ്മണനുമൊത്തുള്ള 14 വർഷത്തെ വനവാസത്തിന് ശേഷമാണ് അയോധ്യയിലേയ്ക്ക് രാമന് തിരിച്ചു നടന്നത്.
തിന്മയുടെ മേലുള്ള നന്മയുടെ വിജയം കൂടിയാണ് ദീപാവലി എന്നും പറയാറുണ്ട്. ഹിന്ദു ചാന്ദ്ര കലണ്ടർ അനുസരിച്ച്, വർഷത്തിലെ ഏറ്റവും ഇരുണ്ട രാത്രിയായ കാർത്തിക മാസത്തിലെ 15-ാം ദിവസമാണ് ദീപാവലി. ഈ വര്‍ഷത്തെ ദീപാവലിഇന്ന് ( ഒക്ടോബർ 31 വ്യാഴാഴ്ച) ആണ് ആഘോഷിക്കുന്നത്. നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ അഞ്ച് ദിവസത്തോളം നീണ്ടുനിൽക്കും.സന്തോഷത്തിന്റെ സ്നേഹത്തിന്റെ ഈ സുദിനത്തില്‍ “കോന്നി വാര്‍ത്തയുടെ ” എല്ലാ പ്രിയപ്പെട്ടവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു