Trending Now

റഷ്യ ആണവമിസൈലുകൾ പരീക്ഷിച്ചു :യുക്രൈന്‍ ലക്ഷ്യം

 

konnivartha.com : റഷ്യ – യുക്രൈന്‍ യുദ്ധവുമായുള്ള സംഘര്‍ഷത്തിന് വിരാമം ഇടുക എന്ന പദ്ധതിയുമായി റഷ്യആണവമിസൈലുകൾ പരീക്ഷിച്ചു . റഷ്യ – യുക്രൈന്‍ യുദ്ധം വിജയത്തില്‍ എത്താത്ത സാഹചര്യത്തില്‍ ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്‍റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകൾ പരീക്ഷിച്ചത് . യുക്രൈനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ പുതിൻ നേരത്തെ തന്നെ നൽകി.

ചെറിയ രാജ്യമായ യുക്രൈയിനെ നിസാരമായി കീഴടക്കാം എന്ന ചിന്ത വളര്‍ന്നതിന്‍റെ അടിസ്ഥാനത്തില്‍ ആണ് റഷ്യ യുദ്ധം പ്രഖ്യാപിച്ചു കടന്നു കയറിയത് . യുദ്ധം യുക്രൈന്‍ സൈന്യം ചെറുത്തു . റഷ്യയുടെ പല കവചിത വാഹനവും സൈനികരും കൊല്ലപ്പെട്ടു .എങ്ങനെ എങ്കിലും യുദ്ധം ജയിക്കണം എന്ന ചിന്ത റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്‍റെ ചിന്തയില്‍ ഉണര്‍ന്നു .അതിനാല്‍ തങ്ങള്‍ക്ക് സ്വന്തമായ ആണവമിസൈലുകൾ പലവട്ടം പരീക്ഷിച്ചു . അത് യുക്രൈയിന് മുകളില്‍ വീഴ്ത്തുവാന്‍ തന്നെ ആണ് പരീക്ഷണം നടത്തിയത് .അല്ലെങ്കില്‍ ഭയപ്പെടുത്തുവാന്‍ .ഇത് ആഗോള യുദ്ധത്തിലേക്ക് ചിലപ്പോള്‍ വഴിമാറും എന്ന് സമാധാന രാഷ്ട്രങ്ങള്‍ ഭയപ്പെടുന്നു .

ആണവായുധം ഉപയോഗിക്കുക എന്നത് അസാധാരണമായ ഒന്നാണ്. റഷ്യ ആണവായുധം ഒരുക്കി നിര്‍ത്തി എന്ന് സൂചന നല്‍കിയാണ്‌ പരീക്ഷണം നടത്തിയത് . ഇത് ലോക മഹാ യുദ്ധത്തിലേക്ക് ചിലപ്പോള്‍ നയിച്ചേക്കും . യുക്രൈയിന് ഒപ്പം നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ തങ്ങളുടെ ആയുധ ബലം റഷ്യക്ക് മേല്‍ പ്രയോഗിക്കാനും സാധ്യത ഉണ്ട് .

konnivartha.com/ world mission reporter