Trending Now

പ്രവാസി സംഘം പത്തനംതിട്ട ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ നടന്നു

Spread the love

 

konnivartha.com: പത്തനംതിട്ട ജില്ലയിൽ ഒരു ലക്ഷം അംഗങ്ങളെ ചേർക്കാൻ കേരള പ്രവാസി സംഘം ജില്ലാ നേതൃയോഗം തീരുമാനിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് പീറ്റർ മാത്യു യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട,ജില്ലാ വൈസ് പ്രസിഡൻ്റ് സലീം റാവുത്തർ അധ്യക്ഷനായി. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ജി.ചന്ദ്രബാബു, ഷാ പന്തളം, ഉപേന്ദ്രൻ റാന്നി, കോന്നി ഏരിയാ സെക്രട്ടറി ഷാഹീർ പ്രണവം എന്നിവർ സംസാരിച്ചു.

പ്രവാസി സംഘം ജില്ലാ മെമ്പർഷിപ് ക്യാമ്പയിൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പീറ്റർ മാത്യു ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ടക്ക് നൽകി ഉദ്ഘാടനം ചെയ്തു.

വിദേശത്ത് ജോലിക്കു പോകുന്ന ഉദ്യോഗാർഥികൾക്കു സംസ്ഥാനത്ത് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമാണ് മെഡിക്കൽ എടുക്കാനുള്ള സൗകര്യം നിലവിൽ ഉള്ളത്. ജില്ലയിൽ ഒരു മെഡിക്കൽ പരിശോധന കേന്ദ്രം അനുവദിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

error: Content is protected !!