ടെന്‍ഡര്‍
തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി, ആര്‍ബിഎസ്കെ, എകെ, ജെഎസ്എസ്കെ, മെഡിസെപ് പദ്ധതികള്‍പ്രകാരം ഒരു വര്‍ഷത്തേക്ക് സ്ഥാപനത്തില്‍ലഭ്യമല്ലാത്ത സ്കാനിംഗുകളും മറ്റ് പ്രത്യേക പരിശോധനകളും നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവാസന തീയതി നവംബര്‍ 20. ഫോണ്‍ : 0469 2602494.
ടെന്‍ഡര്‍
മോട്ടര്‍ വാഹനവകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിയിലേക്ക് പ്രൊമോ – ഡിജിറ്റല്‍ ഡോക്കുമെന്റ് വീഡിയോ, സുവിനീര്‍ എന്നിവ തയ്യാറാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ നവംബര്‍ ഒന്നിനകം പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 0468 2222426.
ടെന്‍ഡര്‍
കോയിപ്പുറം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിക്കുന്ന സ്കില്‍ ഡവലപ്മെന്റ് സെന്ററിലെ ഗ്രാഫിക് ഡിസൈനര്‍ കോഴ്സിന്റെ നടത്തിപ്പിന് ലാപ് ടോപ്പ് മൗസ്, കീപാഡ്, ഇങ്ക്ജെറ്റ്, പ്രിന്റര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവാസന തീയതി നവംബര്‍ നാല്. ഫോണ്‍ : 0469 2997460, 9497104181.
താത്ക്കാലിക തൊഴിലവസരം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയുംപരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഒക്ടോബര്‍ 28 ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നുമാണ് 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കുക. വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെയാണ് സേവന സമയം. ഫോണ്‍ – 0468 2322762.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖാന്തിരം നടപ്പാക്കിവരുന്ന സ്വയം തൊഴില്‍ പദ്ധതികളായ” പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി”(പിഎംഇജിപി), ‘എന്റെ ഗ്രാമം”(എസ്ഇജിപി) പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തികളെയോ ഏജന്‍സികളേയോ ചുമതലപ്പെടുത്തിയിട്ടില്ല. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് ജില്ലാ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2362070.