Trending Now

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Spread the love

ലോക സഭാ , നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോക സഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് സ്ഥാനാർത്ഥിയാവും. നിലവിൽ കോഴിക്കോട് കോർപറേഷന്‍ കൗണ്‍സിലറാണ് നവ്യ.

ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറും മത്സരിക്കും. ചേലക്കര കെ. ബാലകൃഷ്ണനാണ് മത്സരത്തിനിറങ്ങുന്നത്. ഡല്‍ഹിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോ​ഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

ഇക്കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു കൃഷ്ണകുമാർ. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒരു തവണ വി എസ് അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളും മണ്ഡലത്തിലേയ്ക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന നിമിഷം പാലക്കാട്ടുകാരൻ തന്നെയായ കൃഷ്ണകുമാറിന് നറുക്ക് വീഴുകയായിരുന്നു.

© 2025 Konni Vartha - Theme by
error: Content is protected !!