കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എ മ്യൂസിക്കിൽ വടക്കാഞ്ചേരി സ്വദേശി അനുശ്രീ കെ ദീപക്കിന് ഒന്നാം റാങ്ക്. പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവ. മ്യൂസിക് കോളേജിലെ വിദ്യാർത്ഥിനിയാണ് അനുശ്രീ. വടക്കാഞ്ചേരി എങ്കക്കാട് കുറിയേടത്ത് വീട്ടിൽ കെ ദീപക് കുമാറിൻ്റെയും റിട്ടയേഡ് അധ്യാപികയായ ബീനയുടെയും മകളാണ്.