Trending Now

വിജയദശമി ആശംസകള്‍:അക്ഷരം അഗ്നിയാണ് :നന്മ നേടിയ വിജയം

Spread the love

 

 

ലോകമെമ്പാടുമുള്ളവര്‍ ഇന്ന് വിജയദശമി ദിനം ആഘോഷിക്കുകയാണ്. നവരാത്രി ആഘോഷങ്ങളുടെ സമാപനമാണ് വിജയദശമി. ദുര്‍ഗയായി അവതരിച്ച പാര്‍വതി 8 ദിവസം യുദ്ധം ചെയ്ത് മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. വിജയദശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിക്കുന്നത്.

വിജയദശമി ഉത്തരേന്ത്യയില്‍ ദസറ എന്നും അറിയപ്പെടാറുണ്ട്. അസുര രാജാവായ രാവണനെതിരെ ശ്രീരാമന്റെ വിജയവും ഇവ ആഘോഷിക്കാനുള്ള കാരണമാണ്. മറ്റ് ചിലയിടങ്ങളില്‍ മഹിഷാസുരനെ ദുര്‍ഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ് വിജയദശമി. ഐതിഹ്യങ്ങള്‍ ചില വ്യത്യാസങ്ങള്‍ ഈ ആഘോഷങ്ങള്‍ക്ക് ഇന്ത്യയിലെ വിവിധയിടങ്ങളിലുണ്ട്.

എല്ലാ ഐതിഹ്യത്തിലും തിന്മയുടെ നിഗ്രഹമാണ് പ്രധാനമായി പറയുന്നത്. മഹാനവമി ദിവസത്തില്‍ ക്ഷേത്രങ്ങളില്‍ പുസ്തക പൂജകളും ആയുധപൂജകളും നടത്തും. കുഞ്ഞുങ്ങള്‍ വിദ്യാരംഭം കുറിക്കുന്നതും വിജയ ദശമി ദിനത്തിലാണ്. പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ബീഹാര്‍, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളില്‍ വിജയശമി ആഘോഷം ജനപ്രിയമാണ്.ദശമി, ദസറ അനുഷ്ഠാനങ്ങളിലും ആഘോഷ രീതികളിലും വ്യത്യാസമുണ്ടെങ്കിലും നൽകുന്ന സന്ദേശം ഒന്നാണ്, തിന്മയ്ക്കുമേൽ നന്മ നേടിയ വിജയം.

വിജയത്തിന്‍റെ ആദ്യ അക്ഷരം കുറിയ്ക്കുന്ന എല്ലാ കുരുന്നുകള്‍ക്കും കോന്നി വാര്‍ത്തയുടെ വിജയദശമി ആശംസകള്‍

 

© 2025 Konni Vartha - Theme by
error: Content is protected !!