നമ്മുടെ നാട് പന്തളം ജനകീയ കൂട്ടായ്മ സ്രവ പരിശോധന സാമ്പിള്‍ ശേഖരണ വാഹനം കൈമാറി

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗമുണ്ടോ എന്നു കണ്ടെത്തുന്നതിന് സ്രവം ശേഖരിക്കുന്നതിനായുള്ള വാഹനം ജില്ലാ ഭരണകൂടത്തിന് കൈമാറിപന്തളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന “നമ്മുടെ നാട് ജനകീയ കൂട്ടായ്മ”. നാലു ലക്ഷം രൂപ വിലവരുന്ന വാഹനം നമ്മുടെ നാട് ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കൈമാറി.
നമ്മുടെ നാട് കൂട്ടായ്മയുടെ ‘ആശ്രയം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാഹനം ലഭ്യമാക്കിയത്. നമ്മുടെ നാട് പ്രസിഡന്റ് എസ്.കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സദാശിവന്‍പിള്ള, ജനറല്‍ സെക്രട്ടറി സുഭാഷ്, ജോയിന്റ് സെക്രട്ടറി എം.ആര്‍. മനോജ്കുമാര്‍, ഡിടിപിസി സെക്രട്ടറി ശ്രീരാജ് എന്നിവര്‍ വാഹനം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Comment