Trending Now

റോഡിലെ അനധികൃത പാർക്കിങ്: ട്രക്കിന്‍റെ പിന്നിലേക്ക് കാർ ഇടിച്ചുകയറി : വീട്ടമ്മ മരിച്ചു

Spread the love

 

അരൂർ–കുമ്പളം ദേശീയപാതയിലെ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറി വീട്ടമ്മ മരണപ്പെട്ടു . അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തിരുവല്ല മല്ലപ്പള്ളി സ്വദേശി രശ്മി (39) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.കാറോടിച്ചിരുന്ന ഭർത്താവ് പ്രമോദ് (41), മകൻ ആരോൺ (15) എന്നിവർ ചികിത്സയിലാണ്.കാർ വെട്ടിപ്പൊളിച്ചാണ് മൂന്നു പേരെയും പുറത്തെടുത്തത്. ഇവർ തിരുവല്ലയിൽ നിന്ന് ബെംഗളുരുവിലേക്ക് പോവുകയായിരുന്നു.കരുനാഗപ്പള്ളി ഫിഡ്‍സ് അക്കാദമി മാനേജിങ് ഡയറക്ടറാണ് രശ്മി.

അപകടമുണ്ടായ സ്ഥലത്ത് നിന്നും 100 മീറ്റർ മാത്രം മുന്നിലാണ് ടോൾ പ്ലാസ. 2023ലും സമാനമായ രീതിയിൽ ഇവിടെ അപകടം നടന്നിരുന്നു. അന്ന് പ്രവാസി മലയാളിയാണ് മരിച്ചത്. അന്നു മുതൽ ദേശീയപാതയോരത്ത് കുമ്പളത്ത് പാർക്കിങ് നിരോധിക്കുകയും ഇവിടെ ബോ‍ർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

error: Content is protected !!