Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 8/10/2024 )

നോട്ടീസുകളും ബോര്‍ഡുകളും നീക്കം ചെയ്യണം

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്  പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നോട്ടീസുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, മറ്റ് പരസ്യങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളവര്‍ അവ അടിയന്തരമായി  നീക്കം ചെയ്യണം. മാറ്റാത്തവരില്‍നിന്ന് പിഴഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഡ്രൈവര്‍ കം അറ്റന്‍ഡര്‍ നിയമനം

മോട്ടര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പദ്ധതിയായ ‘സേഫ് സോണ്‍’ പ്രോജക്ടിന്റെ ഭാഗമായി താല്‍ക്കാലിക  ഡ്രൈവര്‍ കം അറ്റന്‍ഡറാകാന്‍ അവസരം.  ഡ്രൈവിംഗ്  ലൈസന്‍സിന്റെ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട്സൈസ് ഫോട്ടോ, പോലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് എന്നിവ സഹിതം നിശ്ചിതമാതൃകയില്‍ പത്തനംതിട്ട  ആര്‍.ടി.ഒ ക്ക് ഒക്ടോബര്‍ 19 ന്  മുമ്പ്   അപേക്ഷ  സമര്‍പ്പിക്കണം.

എല്‍.എം.വി  ലൈസന്‍സ് എടുത്ത് അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവരെ മാത്രമെ പരിഗണിക്കൂ. പ്രായോഗികപരീക്ഷ നടത്തും. സേവനതല്‍പരരായി  ജോലിചെയ്യാന്‍  സന്നദ്ധരായിരിക്കണം. മണ്ഡല മകരവിളക്ക്  കാലത്തേക്കാണ് നിയമനം.

പ്രോജക്ട് നഴ്സ് നിയമനം

സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍-കേരളയില്‍ ഐ.സി.എം.ആര്‍ റിസര്‍ച്ചിലേയ്ക്ക് പ്രോജക്ട് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. സെക്കന്റ്  ക്ലാസ്, മൂന്നു വര്‍ഷ ജി.എന്‍.എം യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്സിംഗ്/പബ്ലിക്ക് റിസര്‍ച്ച് എന്നിവയിലുള്ള  പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30 വയസ്, ഒക്ടോബര്‍ 15 ന് രാവിലെ 10 ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിലാണ് വോക്ക്-ഇന്‍-ഇന്റര്‍വ്യു. വെബ്‌സൈറ്റ് : www.shsrc.kerala.gov.in.  ഫോണ്‍- 0471 2323223.

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ അഭിമുഖം

കുളനട ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലെ സ്ഥിരംഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഒക്ടോബര്‍ 14 മുതല്‍ 17 വരെ പന്തളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന പന്തളം-2 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലാണ് അഭിമുഖം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ 11 ന് മുമ്പ് 04734 292620 നമ്പരില്‍ വിളിക്കണം.

സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ജില്ലയിലെ 12 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് ഒക്ടോബര്‍ 15 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

യോഗ്യത : എംബിഎ/എംഎസ്ഡബ്ല്യു/ബി.എസ്.സി അഗ്രികള്‍ച്ചര്‍/ബി.ടെക്. പ്രായ പരിധി 20 മുതല്‍ 35 വയസ് വരെ. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും  സഹിതം ഉദ്യോഗാര്‍ഥികള്‍ ഹാജരാകണം . അഭിമുഖം നടക്കുന്ന സ്ഥലം :  സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ ഓഫീസ്, സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്, തിരുവല്ല, 689101,  ഫോണ്‍ : 0469- 2600167.

സംഘാടകസമിതി യോഗം

ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള ശിശുദിനാഘോഷത്തിന്റെ ആലോചനായോഗം ഒക്ടോബര്‍ 10 ന് പകല്‍ മൂന്നിന് കലക്ടറേറ്റിലെ പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.


ഭക്ഷ്യവിഭവ മത്സരവും പോസ്റ്റര്‍ മത്സരവും  

ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കെവികെയുടെ  സംരംഭകരുടെയും ഭക്ഷ്യ മേഖലയില്‍  പ്രവര്‍ത്തിക്കുന്ന മറ്റ് സംരംഭകരുടെയും ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം ഒക്ടോബര്‍ 16,17 തീയതികളില്‍ തിരുവല്ല മഞ്ഞാടി മാമ്മന്‍ മത്തായി നഗറില്‍  നടത്തും.  മുതിര്‍ന്നവര്‍ക്കും  വിദ്യാര്‍ഥികള്‍ക്കുമായി ‘എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതത്തിനും നല്ല ഭാവിക്കും ഭക്ഷണത്തിനുമായുള്ള അവകാശം’ വിഷയത്തില്‍  പോസ്റ്റര്‍ മത്സരവും നൂതന ഭക്ഷ്യവിഭവങ്ങളുടെ  മത്സരവുമുണ്ടാകും.

ഒക്ടോബര്‍ 16ന് രണ്ടുമണിക്ക് മുതിര്‍ന്നവര്‍ക്കായുള്ള  പോഷക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും മത്സരവും; 15 വരെ അപേക്ഷിക്കാം.  ഭക്ഷ്യവിഭവത്തിന്റെ പോഷകമൂല്യം, ഉപയോഗസാധ്യതകള്‍, അവതരണരീതി എന്നിവയാണ് മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡങ്ങള്‍.
ഒക്ടോബര്‍ 17 ന് 10 മണിക്കാണ് സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള  പോഷക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും മത്സരവും. പോസ്റ്റര്‍രചനാ മത്സരത്തിലും  പോഷകഉല്‍പന്നങ്ങളുടെ മത്സരത്തിലും പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ 15 ന് മുമ്പ്  കൃഷിവിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെട്ട് നല്‍കണം. ഓരോ സ്‌കൂളില്‍ നിന്നും പരമാവധി അഞ്ചുകുട്ടികള്‍ക്ക്‌വീതം പങ്കെടുക്കാം. ഫോണ്‍ :8078572094, 9961254033. ഇ-മെയില്‍ : [email protected] , [email protected].
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്  കോഴ്സ്

ജില്ലാ നൈപുണ്യവികസനകേന്ദ്രത്തില്‍ പുതുതായിആരംഭിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്  കോഴ്സിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. കോഴ്സ് കാലാവധി – 175 മണിക്കൂര്‍. ഫീസ് – സൗജന്യം. പ്രായപരിധി – 18-40. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത :പ്ലസ് ടു. കോന്നി എലിയറയ്ക്കല്‍  ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ വിവരങ്ങള്‍ ലഭ്യമാണ്. ഫോണ്‍ – 9188910571.

ബി. ടെക് – സ്പോട്ട്അഡ്മിഷന്‍ ഇന്ന് (ഒക്ടോബര്‍ 9)

അടൂര്‍, മണക്കാല ഐ. എച്ച്. ആര്‍. ഡി. എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് കമ്പ്യൂട്ടര്‍സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (ഡേറ്റസയന്‍സ്),  മെക്കാനിക്കല്‍എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ സ്പോട്ട്അഡ്മിഷന്‍ ഇന്ന് (ഒക്ടോബര്‍ 9) രാവിലെ 11 മുതല്‍. കീം 2024 പ്രോസ്പെക്ടസ് അനുസരിച്ചുള്ള യോഗ്യതകള്‍ അനിവാര്യം. ഫോണ്‍ : 9446527757, 9447484345, 8547005100, 9447112179.

error: Content is protected !!