Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/10/2024 )

ഗതാഗത നിയന്ത്രണം

ഇ.വി. റോഡില്‍ വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലം വരെയുള്ള ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ ഒക്ടോബര്‍ 20 വരെ ഗതാഗത നിയന്ത്രിച്ചു.

ടെന്‍ഡര്‍

റാന്നി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെ 119 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 21. ഫോണ്‍ – 04735 221568.

തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒടുക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.

ടെന്‍ഡര്‍

മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിയിലേക്ക് പ്രൊമോ വീഡിയോ, ഡിജിറ്റല്‍ ഡോക്കുമെന്റ് വീഡിയോ, സുവിനീര്‍ എന്നിവ തയ്യാറാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബര്‍ 21 നകം പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 0468 2222426.

തീയതി നീട്ടി

മോട്ടോര്‍ വാഹനവകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 2024-25 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓപ്പറേറ്റര്‍ ഉള്‍പ്പടെ ഒരു ക്രെയിന്‍ സര്‍വീസ് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള തീയതി ഒക്ടോബര്‍ 13 വരെ നീട്ടി. ടെന്‍ഡറുകള്‍ പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 0468 2222426.

ടാക്സി ആവശ്യമുണ്ട്

പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസ്റ്റ് ടാക്സി പെര്‍മിറ്റുള്ള കാര്‍ ആവശ്യമുണ്ട്. ഫോണ്‍ 0468 2220141.

ടെന്‍ഡര്‍

മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 21. ഫോണ്‍ – 8281999122.

error: Content is protected !!