Trending Now

കല്ലേലി കാവില്‍ കര്‍ക്കിടക വാവ് പിതൃതര്‍പ്പണ പൂജ സമര്‍പ്പിച്ചു

 

കോന്നി : കര്‍ക്കിടക വാവിനോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടക വാവ് പിതൃതര്‍പ്പണ പൂജ സമര്‍പ്പിച്ചു . കോവിഡ് സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി കര്‍ക്കിടക വാവ് ബലികര്‍മ്മം ഉപേക്ഷിച്ചിരുന്നു .

കളരിയില്‍ വിളക്ക് തെളിയിച്ച് ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,സമുദ്ര പൂജ ,ശക്തി സ്വരൂപ പൂജ, നാഗ ഊട്ട് ,ആദ്യ ഉരു മണിയന്‍ പൂജ ,ആശാന്‍ പൂജ , മീനൂട്ട് , വാനര ഊട്ട് എന്നിവയ്ക്കു ശേഷം പൂര്‍വ്വികര്‍ക്കും ആശാന്‍മാര്‍ക്കും വേണ്ടി പര്‍ണ്ണശാലയില്‍ പിതൃതര്‍പ്പണപൂജ സമര്‍പ്പിച്ചു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,വിനീത് ഊരാളി എന്നിവര്‍ കാര്‍മികത്വം വഹിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!