Trending Now

യെസ് ബാങ്കും പൈസബസാറും ചേര്‍ന്ന് പൈസസേവ് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

Spread the love

 

konnivartha.com/കൊച്ചി: കണ്‍സ്യൂമര്‍ ക്രെഡിറ്റ്, സൗജന്യ ക്രെഡിറ്റ് സ്കോര്‍ സേവനങ്ങള്‍ തുടങ്ങിയവ നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണന സ്ഥാപനമായ പൈസബസാറും യെസ് ബാങ്കും ചേര്‍ന്ന് യെസ് ബാങ്ക് പൈസബസാര്‍ പൈസസേവ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു.

 

സ്ഥിരമായി ഷോപിങ് നടത്തുന്നവര്‍ക്ക് ഓണ്‍ലൈനായും ഓഫ്ലൈനായും ഉള്ള ഓരോ വാങ്ങലിനും മികച്ച ക്യാഷ്ബാക്ക് ലഭ്യമാക്കുന്നതാണ് പൈസസേവ് ക്രെഡിറ്റ് കാര്‍ഡ്.

 

ആമസോണ്‍, മിന്ത്ര, ഫ്ളിപ്കാര്‍ട്ട്, നൈക, സ്വിഗ്ഗി, സൊമാറ്റോ, ടാറ്റ ക്ലിക്, അജിയോ തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ മൂന്നു ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. പ്രതിമാസ ക്യാഷ്ബാക്ക് പരിധിയായ 5000 രൂപ എത്തിയ ശേഷം തുടര്‍ന്നുള്ള ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്ക് 1.5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഓഫ്ലൈന്‍ വാങ്ങലുകള്‍ക്ക് പരിധിയില്ലാതെ 1.5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എല്ലാ ഫ്യൂവല്‍ സ്റ്റേഷനുകളിലും ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവും ലഭിക്കും.

 

ഇതിനു പുറമെ അപേക്ഷിക്കുമ്പോള്‍ വെര്‍ച്വല്‍ യെസ് ബാങ്ക് റുപെ ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുകയും ചെയ്യാം. ജോയിനിങ് ഫീസ് ഇല്ല എന്നതും വാര്‍ഷിക ഫീസായ 499 രൂപ രണ്ടാം വര്‍ഷം മുതല്‍ 1.2 ലക്ഷം രൂപയുടെ വാങ്ങലുകള്‍ക്കു ശേഷം ഇളവു ചെയ്തു കൊടുക്കുന്നതും മറ്റു സവിശേഷതകളാണ്.

 

സാമ്പത്തിക രംഗത്തെ യെസ് ബാങ്കിന്‍റെ വൈദഗ്ദ്ധ്യവും പൈസബസാറിന്‍റെ ഡിജിറ്റല്‍ രംഗത്തെ സാന്നിധ്യവും സംയോജിപ്പിച്ച് ലളിതവും ഫലപ്രദവുമായ സേവനമാണ് അവതരിപ്പിക്കുന്നതെന്ന് യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്സ് ആന്‍റ് മര്‍ച്ചന്‍റ് അക്വയറിങ് കണ്‍ട്രി ഹെഡ് അനില്‍ സിങ് പറഞ്ഞു.

 

വിവിധ ഉപഭോക്തൃ മേഖലകളിലെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ സേവനങ്ങളുടെ അഭാവം പരിഹരിക്കാന്‍ സംയുക്ത നീക്കം സഹായകമാകുമെന്ന് പൈസബസാര്‍ സഹ സ്ഥാപകനും സിഇഒയുമായ നവീന്‍ കുക്രെജ പറഞ്ഞു.

error: Content is protected !!