Trending Now

കോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 2 യുവാക്കൾ അറസ്റ്റിൽ

Spread the love

 

konnivartha.com: കോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ 2 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു .പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ സന്ദീപ്, ഇയാളുടെ സുഹൃത്ത് ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. കോന്നി പയ്യനാമണ്ണില്‍ വെച്ചു യുവാവും സുഹൃത്തും ചേർന്ന് സിനിമാ സ്റ്റൈലിലാണ് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് എന്നാണ് പരാതി.

പെണ്‍കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന ബന്ധു കാറിന്‍റെ മുന്നിൽ കയറി തടയാൻ ശ്രമിച്ചെങ്കിലും ഇയാളെ ഇടിച്ച് ബോണറ്റിൽ ഇട്ടുകൊണ്ട് കാർ വളരെ ഏറെ മുന്നോട്ടുപോവുകയായിരുന്നു. ബോണറ്റില്‍ കിടക്കുന്ന ആളെ കണ്ടതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു .കാർ 100 മീറ്ററോളം മുന്നോട്ട് ഓടിച്ചുപോയെങ്കിലും നാട്ടുകാർ ഇടപെട്ട് തടഞ്ഞുനിർത്തി. തുടർന്ന് യുവാക്കളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സന്ദീപും പെൺകുട്ടിയും തമ്മിൽ ഏറെക്കാലമായി പരിചയത്തിലായിരുന്നുവെന്ന് പറയുന്നു. പിന്നീട് ഇരുവരും തെറ്റിപ്പിരിയുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവിനെ കാര്‍ ഇടിപ്പിച്ചു വധിക്കാന്‍ ശ്രമിച്ച യുവാക്കൾക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

error: Content is protected !!