Trending Now

തപാല്‍ വകുപ്പില്‍     തൊഴില്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകാരെ സൂക്ഷിക്കണം

 

തപാല്‍വകുപ്പ് കേരള സര്‍ക്കിളില്‍ ജോലി വാങ്ങിതരാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുന്നവരുടെ കൈകളിലെ ഇരകളാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറൽ മുന്നറിയിപ്പ് നല്‍കി. ഫെയ്‌സ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് തപാല്‍ വകുപ്പില്‍ നിയമന ഉത്തരവ് വാങ്ങിതരാമെന്ന വാഗ്ദാനം മുന്നില്‍ വച്ച് തൊഴിലനേഷികളെ വഴിതെറ്റിക്കാന്‍ ഒരു കൂട്ടം ഏജന്‍സികളും/വ്യക്തികളും ശ്രമം നടത്തുന്നതായി തപാല്‍വകുപ്പ് കേരള സര്‍ക്കിളിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
തൊഴിലന്വേഷികളെ തെറ്റായമാര്‍ഗ്ഗത്തിലൂടെ വശീകരിച്ച് വന്‍ തുകയാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നതെന്നും അറിയാനായിട്ടുണ്ട്.അതുകൊണ്ട് പൊതുജനങ്ങള്‍ പൊതുവേയും യോഗ്യരായ തൊഴിലന്വേഷകര്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ വലിയ ജാഗ്രതപുലര്‍ത്തണം. അത്തരം തട്ടിപ്പുകാരുടെ കൈകളിലെ ഇരകളാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള വാഗ്ദാനങ്ങളുമായി ഏതെങ്കിലും വ്യക്തികളോ/ഏജന്‍സികളോ നിങ്ങളെ സമീപിക്കുകയാണെങ്കില്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി അത് ഉടന്‍ തന്നെ അടുത്ത അധികാരികളെ അറിയിക്കണം. ബന്ധപ്പെട്ട എല്ലാവരും ഏത് തൊഴില്‍ അവസരത്തിന്റെയും തൊഴില്‍ വാഗ്ദാനത്തിന്റെയും ആധികാരികതയും/നിയമസാധുതയും അറിയുന്നതിനായി www.indiapost.gov.in അല്ലെങ്കില്‍ www.keralapost.gov.in എന്നീ തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാനും അദ്ദേഹം പത്രക്കുറിപ്പില്‍ നിര്‍ദ്ദേശിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!