Trending Now

റാന്നിയില്‍ ‘ശക്തി ‘ സംരംഭകത്വ ശില്പശാല നടന്നു

 

KONNIVARTHA.COM: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പെൺകുട്ടികളിൽ സംരംഭകത്വ ശീലം വളർത്തിയെടുക്കുന്നതിനായി സമഗ്ര ശിക്ഷാ കേരള, കേരള സ്റ്റാർട്ട് അപ് മിഷൻ, ഉദയം ലേണിംഗ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന ‘ശക്തി’ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.

റാന്നി സെൻ്റ് തോമസ് കോളേജിൽ നടന്ന ശില്പ ശാല പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള റാന്നി ബി.പി.സി ഷാജി എ സലാം അധ്യക്ഷത വഹിച്ചു.
റാന്നി Stതോമസ് കോളേജ് IEDC ( Innovative and Entrepreneurship Development Centre ) നോഡൽ ഓഫീസർ ജിക്കു ജെയിംസ് ക്ലാസുകൾ നയിച്ചു. ശക്തി പ്രോഗ്രാമിന്റെ പത്തനംതിട്ടയിലെ ചുമതല വഹിക്കുന്ന ആരതി കൃഷ്ണ ആമുഖപ്രസംഗം നടത്തി. MTVHSS കുന്നം, അധ്യാപകൻ  ഷൈലു ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു.

error: Content is protected !!