konnivartha.com: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് സെപ്റ്റംബര്‍ ഏഴിന് വഴുതക്കാട് സര്‍ക്കാര്‍ വിമന്‍സ് കോളേജില്‍ നടത്തുന്ന നിയുക്തി’ – 2024 മെഗാ തൊഴില്‍ മേളയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ രജിസ്ട്രേഷന്‍ തുടങ്ങി.
ടെക്നോപാര്‍ക്ക്, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കല്‍, ഓട്ടോമൊബൈല്‍, ഫിനാന്‍സ് , മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 70 പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും.
എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബി.ടെക്, ജനറല്‍ നഴ്സിംഗ്, ഹോട്ടല്‍ മാനേജ്മെന്റ്, പാരാമെഡിക്കല്‍, എം.ബി.എ, എം.സി.എ, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ മേള അവസരമൊരുക്കും.
രജിസ്ട്രേഷന്‍ സൗജന്യം. മേളയില്‍ പങ്കെടുക്കുന്നതിന് www.jobfest.kerala.gov.in എന്ന വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
ഫോണ്‍: 9746701434, 0468 2222745