Trending Now

പത്തനംതിട്ട :അറിയിപ്പുകള്‍ ( 30/08/2024 )

സ്പോട് അഡ്മിഷന്‍  
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ  യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 31 ന് സ്പോട് അഡ്മിഷന്‍  നടക്കും. രാവിലെ 11 ന് മുമ്പ് രക്ഷാകര്‍ത്താവിനോടൊപ്പം  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫീസ് എന്നിവ സഹിതം പേര് രജിസ്റ്റര്‍ ചെയ്ത് അഡ്മിഷന്‍ നടപടികളില്‍ പങ്കെടുക്കണം. രജിസ്ട്രേഷന്‍ സമയം രാവിലെ ഒന്‍പത് മുതല്‍ 11 വരെ.
ഫോണ്‍ :0479 2452210, 0479 2953150.

അഭിമുഖം നടത്തും
ആറന്മുള ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ളതും വരാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ നാലു മുതല്‍ ഏഴു വരെ പന്തളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ (കുളനട) പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇനിയും അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ സെപ്റ്റംബര്‍ രണ്ടിന് മുമ്പ്  പന്തളം ഐ.സി.ഡി.എസ്  പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍ : 04734 262620, 292620.

സ്‌കോള്‍-കേരള  പ്രവേശന തീയതി നീട്ടി
സ്‌കോള്‍-കേരള മുഖാന്തിരം, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് പത്താം ബാച്ചിന്റെ പ്രവേശനതീയതി സെപ്റ്റംബര്‍ 13 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ 28 വരെയും ദീര്‍ഘിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ഫോണ്‍: 0471 2342950, 2342271, 2342369

പ്രവേശന തീയതി നീട്ടി
സ്‌കോള്‍- കേരള മ ുഖാന്തിരം  തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന യോഗ കോഴ്‌സ് രണ്ടാം ബാച്ചിന്റെ പ്രവേശനതീയതി സെപ്റ്റംബര്‍ 10 വരെ പിഴയില്ലാതെയും100 രൂപ പിഴയോടെ  സെപ്റ്റംബര്‍ 23 വരെയുംനീട്ടി.നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ഫോണ്‍: 0471 2342950, 2342271, 2342369.
പ്രൊഫഷണല്‍സിനെ ആവശ്യമുണ്ട്
ഭിന്നശേഷിക്കാര്‍ക്കായി  പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആര്‍പിഡബ്ല്യൂഡി രജിസ്ട്രേഷന്‍ നല്‍കുന്നതിനായി വിദഗ്ധ സമിതി രൂപീകരിക്കുന്നതിന് പ്രൊഫഷണല്‍സിനെ ആവശ്യമുണ്ട്. സ്പീച്ച്് പതോളജിസ്റ്റ്, ഓഡിയോളജിസ്റ്റ് , ഒക്കുപേഷണല്‍ തെറാപിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്,  സൈക്കോളജിസ്റ്റ്, സ്പീച്ച് എഡ്യൂക്കേറ്റര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്. സെപ്റ്റംബര്‍ 10 ന് മുമ്പായി ജില്ലാ സാമൂഹിക നീതി ഓഫീസര്‍, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ   സമര്‍പ്പിക്കാം.
ഫോണ്‍ : 0468 2325168.
ഇ-മെയില്‍ : [email protected].

 
മത്സ്യ കുഞ്ഞുവിതരണം
പന്നിവേലിചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, അനാബസ് ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര മത്സ്യങ്ങളും ഓഗസ്റ്റ് 31 ന് രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കില്‍  വില ഈടാക്കും.
ഫോണ്‍ :9562670128, 0468 2214589.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന്  സെപ്റ്റംബര്‍ 10 മുതല്‍ 2025 മാര്‍ച്ച് 31 വരെ ഇ ന്ധനം  ഉള്‍പ്പെടെ ഡ്രൈവര്‍ ഇല്ലാതെ ടാക്സി വാഹനം  വാടകയ്ക്ക് നല്‍കുന്നതിന് സ്ഥാപനങ്ങള്‍/ സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി  ഓഗസ്റ്റ് 30 ന് പകല്‍ മൂന്നുവരെ.
ഫോണ്‍ : 0468 2214639.
ക്വട്ടേഷന്‍
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ പൊതുമാര്‍ക്കറ്റില്‍ നില്‍ക്കുന്ന മഴമരത്തിന്റെ മുറിച്ച് മാറ്റിയ ശിഖരങ്ങളുടെ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപറ്റംബര്‍ ഒന്‍പത്.
ഫോണ്‍ : 0473 5265238, 9496042669.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറുദിവസത്തെ   സൗജന്യ  മൊബൈല്‍ ഡിസ്പ്ലേ  റിപയറിങ്ങ്, സര്‍വിസ് പരിശീലനം  ആരംഭിച്ചു. 18നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഫോണ്‍ : 0468 2270243