Trending Now

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 13/08/2024 )

സ്വാതന്ത്ര്യദിനാഘോഷം  (ഓഗസ്റ്റ് 15)മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തും

പത്തനംതിട്ട ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം (ഓഗസ്റ്റ് 15). 78 രാവിലെ 9 മണിക്ക് പത്തനംതിട്ട കത്തലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രി സ്വാതന്ത്ര്യദിന സന്ദേശവും നല്‍കും.

പൊലിസ്, എക്‌സൈസ്, വനം, അഗ്നിസുരക്ഷ വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, വിദ്യാര്‍ഥി പൊലിസ് തുടങ്ങിയവയുടെ പ്ലറ്റൂണുകളാണ് പരേഡിനുള്ളത്.  വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ ദേശഭക്തിഗാനാലാപനം, ഡിസ്പ്‌ളേ എന്നിവ ചടങ്ങുകളെ വര്‍ണാഭമാക്കും. ബാന്‍ഡ് ട്രൂപുകളും പങ്കെടുക്കുന്നുണ്ട്. അനുബന്ധമായി സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

എം.പി, എം.എല്‍.എ മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, മറ്റു ജനപ്രതിനിധികള്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ചടങ്ങുകള്‍. പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനമുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.

തയ്യാറാക്കിയത് 10,000 കിറ്റുകള്‍ വിലക്കുറവിന്റെ ഓണവിപണി ഉറപ്പാക്കാന്‍ റെയ്ഡ്‌കോ

കാണംവില്‍ക്കാതെയുള്ള ഓണക്കാലം ഉറപ്പാക്കാന്‍ സഹകരണ സ്ഥാപനമായ റെയ്ഡ്‌കോ. പുട്ടുപൊടി മുതല്‍ ദാഹശമിനിവരെനീളുന്ന ഉത്പന്നവൈവിധ്യം കുറഞ്ഞവിലയ്ക്ക് വിപണയിലെത്തിക്കുന്ന പ്രവര്‍ത്തനത്തിനാണ് തുടക്കമായത്. ചിങ്ങപ്പിറവിക്കൊപ്പം സ്വന്തം ഉത്പന്നങ്ങളടക്കമുള്ള 22 ഇന കിറ്റാണ് തയ്യാറാക്കിയത്. 1000 രൂപ വിലമതിക്കുന്ന ഓണകിറ്റ് 800 രൂപയ്ക്കാണ് ഉപഭോക്താവിന് ലഭിക്കുക.

സപ്ലൈകോ, ത്രിവേണി എന്നിവിടങ്ങള്‍ക്കൊപ്പം പൊലിസ് ക്യാന്റീനുകളിലും മാര്‍ജിന്‍ ഫ്രീ സൂപര്‍ മാര്‍ക്കറ്റുകളിലും കിറ്റ് ലഭ്യമാക്കും. ഇതുവരെ പത്തനനംതിട്ട ജില്ലയ്ക്കായി മാത്രം 10,000 കിറ്റുകള്‍ സജ്ജമാക്കി. ആവശ്യാനുസരണം കൂടുതല്‍ കിറ്റുകള്‍ തയ്യാറാക്കും.
വീടുകളും സര്‍ക്കാര്‍ ഓഫീസുകളും സമീപിച്ചാണ് കിറ്റിനുള്ള ഓഡര്‍ സ്വീകരിക്കുന്നത്. തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യും. വിപണിയിലെ മത്സരം മറികടക്കുന്നതിനായി ഗുണനിലവാരം ഉറപ്പാക്കിയുള്ള ഉത്പന്നങ്ങളാണ് റെയ്ഡ്‌കോ പുറത്തിറക്കുന്നത്. സപ്ലൈകോ, എന്‍.എ.ബി.എല്‍ ലബോറട്ടികളിലാണ് നിലവാരപരിശോധന നടത്തുന്നത്.

കിറ്റുകള്‍ വാങ്ങുന്നവര്‍ക്കായി നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയം മുതല്‍ തുടങ്ങുന്ന സമ്മാനങ്ങളും നല്‍കും. കിറ്റിലുള്ള കൂപണ്‍ ഉപയോഗിച്ച് 10 ശതമാനം വിലക്കിഴിവോടെ റെയ്ഡ്‌കോ ഉത്പന്നങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നുള്‍പ്പടെ വാങ്ങാനുമാകും. വിലകയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള ഉദ്യമവുമായി എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചെയര്‍മാന്‍ എം. സുരേന്ദ്രന്‍ വ്യക്തമാക്കി. കിറ്റ്‌ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ക്കായി- 9656275313.

റോഡുകള്‍ കയ്യേറിയാല്‍ നടപടി

മൈലപ്ര ഗ്രാമപഞ്ചായത്തിലെ  റോഡരികുകള്‍ കയ്യേറി ചെടികള്‍ നടുന്നതും കൃഷി ചെയ്യുന്നതും കെട്ടിട നിര്‍മ്മാണ അവശിഷ്ടങ്ങള്‍/തടികള്‍ നിക്ഷേപിക്കുന്നതും നിരോധിച്ചു. നിയമലംഘനം തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഓംബുഡ്സ്മാന്‍ സിറ്റിംഗ്

റാന്നി-അങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍  (ഓഗസ്റ്റ് 14)  രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്റ് പി.എം.എ.വൈ ഓംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി. രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.

എം.എസ.്എം.ഇ വര്‍ക്ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ഓഗസ്റ്റ് 29  മുതല്‍ 31 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. ഫോണ്‍ – 0484 2532890, 2550322.

യോഗപരിശീലകരാകാം 

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് യോഗപരിശീലനം പ്രോജക്ട് നടപ്പാക്കുന്നതിനായി അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിഎന്‍വൈഎസ് ബിരുദം/തതുല്യം, യോഗ അസോസിയേഷന്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം എന്നീ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പറക്കോട് അഡീഷണല്‍ ശിശുവികസന ഓഫീസില്‍  ഓഗസ്റ്റ് 31 ന് അകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 216444.

വനിതകള്‍ക്ക് തൊഴിലവസരം

പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്സ് സെന്ററിലേക്ക് വിമന്‍ സ്റ്റഡീസ് /ജന്റര്‍ സ്റ്റഡീസ് /സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജി /സോഷ്യോളജി ബിരുദാനന്തര ബിരുദമുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പറക്കോട് അഡീഷണല്‍ ശിശുവികസന ഓഫീസില്‍  ഓഗസ്റ്റ് 31 ന് അകം  അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 216444.

ജില്ലാ ആസൂത്രണ സമിതി യോഗം 16 ന്

ജില്ലാ ആസൂത്രണ സമിതി യോഗം ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് ഡിപ്ലോമ

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്ലോഗ്രാമിലേക്ക് പ്ലസ് ടു/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക്   അപേക്ഷിക്കാം. അവസാന തീയതി -ഓഗസ്റ്റ് 20. ഫോണ്‍: 0471 2570471, 9846033001.

നോര്‍ക്ക കാനറാ ബാങ്ക് പ്രവാസി  ബിസിനസ് ലോണ്‍ ക്യാമ്പ്   ആഗസ്റ്റ് 21 ന് കൊല്ലത്ത്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി 2024 ആഗസ്റ്റ് 21 ന്  കൊല്ലം ജില്ലയില്‍ പ്രവാസി  ബിസിനസ് ലോണ്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ്  ക്യാമ്പ്. താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുത്താം. പാസ്സ്പോര്‍ട്ട്, ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ്  പങ്കെടുക്കേണ്ടത്.   പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

error: Content is protected !!