ഇസ്രായേലും ഇറാനുമായുള്ള സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എയര്‍ഇന്ത്യ ടെല്‍അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.ആഗസ്റ്റ് എട്ട് വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിയത്.നിലവില്‍ വിമാന സര്‍വീസുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ക്യാന്‍സലേഷന്‍ ചാര്‍ജുകളില്ലാതെ നിരക്ക് തിരിച്ചു നല്‍കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
ഡല്‍ഹി-ടെല്‍അവീവ് റൂട്ടില്‍ ആഴ്ചയില്‍ നാല് ട്രപ്പുകളാണ് എയര്‍ ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലപാതകമാണ് മിഡില്‍ ഈസ്റ്റിനെ വീണ്ടും സംഘര്‍ഷഭരിതമാക്കിയത്.
ഇറാനില്‍ വെച്ച് നടന്ന ഹനിയയുടെ കൊലപാതകത്തിന് പകരംവീട്ടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയൊത്തൊള്ള അലി ഖമീനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, തായ്‌വാന്‍ ഇവിഎ എയര്‍, ചൈന എയര്‍ലൈന്‍സ് തുടങ്ങിയവയും ഇറാന്‍ ലെബനീസ് വ്യോമമേഖലകളിലൂടെയുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട് .